ജമ്മു:അമര്‍നാഥ് യാത്ര മറ്റന്നാള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നിരവധി തീര്‍ഥാടകര്‍ ഇന്ന് ജമ്മുവിലെ യാത്രി നിവാസ് ബേസ് ക്യാമ്പിലെത്തി.അമര്‍നാഥ് തീര്‍ത്ഥാടകരുടെ ആദ്യ സംഘം നാളെ രാവിലെ ബേസ് ക്യാമ്പിലെ ഭഗവത് നഗറില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
ബേസ് ക്യാമ്പില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭഗവാന് ശിവന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അമര്‍നാഥ് ഗുഹ ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. 62 ദിവസമാണ് തീര്‍ത്ഥാടനം അനുവദിച്ചിട്ടുളളത്.
കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ പഹല്‍ഗാമിലെ നുന്‍വാന്‍, ബല്‍താല്‍ എന്നിവിടങ്ങളിലെ പുരാതന പാതകളില്‍ നിന്നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഡി ജി പി ദില്‍ബാഗ് സിംഗ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജ് കുമാര്‍ ഗോയല്‍, ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ദീപ് കുമാര്‍ ഭണ്ഡാരി എന്നിവര്‍ ഇന്നലെ അമര്‍നാഥ് യാത്രയ്ക്കുള്ള തീര്‍ഥാടനത്തിന്റെ ഇരട്ട പാതകളില്‍ പര്യടനം നടത്തി.
അതിനിടെ ജമ്മുവിലെ അഞ്ച് സ്പോട്ട് രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ യാത്രക്കാരുടെയും സന്യാസിമാരുടെയും സ്പോട്ട് രജിസ്ട്രേഷന് ഇന്ന് ആരംഭിച്ചു. സന്യാസിമാര്‍ക്ക് മാത്രം രണ്ട് സ്പോട്ട് രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: