കൊച്ചി: ബാലസാഹിതീ പ്രകാശൻ വാർഷിക പൊതുസഭ ഇടപ്പിള്ളി അമൃതഭാരതി വിദ്യാപീഠം ഹാളിൽ നടന്നു. ബാലസാഹിതീ പ്രകാശൻ ചെയർമാൻ എൻ.ഹരീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് എഴുത്തുകാരനും പ്രസാധകനുമായ മാത്യൂസ് അവന്തി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി യു. പ്രഭാകരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദർശി ടി.ജി.അനന്തകൃഷ്ണൻ പ്രഭാഷണം നടത്തി. ബാലസംസ്കാര കേന്ദ്രം ചെയർമാൻ പി.കെ.വിജയരാഘവൻ,സാഹിത്യകാരൻ മണി. കെ.ചെന്താപ്പൂര് എന്നിവർ ആശംസ നേർന്നു.
പുതിയ ഭാരവാഹികൾ: ചെയർമാൻ – എൻ. ഹരീന്ദ്രൻ മാസ്റ്റർ, വൈസ് ചെയർമാൻ മാർ – ഡോ.ഗോപി പുതുക്കോട്, എം.എ.അയ്യപ്പൻ മാസ്റ്റർ,ജനറൽ സെക്രട്ടറി – യു. പ്രഭാകരൻ, സെക്രട്ടറി – കെ.സി.വിനയരാജൻ,ട്രഷറർ – പി.അശോകൻ എന്നിവർ ഉൾപ്പെടുന്ന 15 അംഗ സമിതി നിലവിൽ വന്നു. എം.എ.അയ്യപ്പൻ മാസ്റ്റർ സ്വാഗതവും പി. ഗോപകുമാർ മാസ്റ്റർ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: