Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു

വൻ പൊലീസ് സംഘം ചേർന്ന് പുറത്തിറക്കിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇയാളുടെ കൈവശം യാത്രാബാഗോ ലഗേജോ ഇല്ലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആർ.പി.എഫ്. അസി.കമാൻഡൻ്റ് ഷാജു പ്രഭാകർ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 08:15 pm IST
inKerala
വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.

വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.

ഷൊർണൂർ: കാസർകോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയ യുവാവ് മണിക്കൂറുകളോളം വാതിൽ തുറക്കാൻ കൂട്ടാക്കാതെ യാത്രക്കാരെയും റെയിൽവെ ജീവനക്കാരെയും മറ്റും ആശങ്കയിലാക്കി. 

മഹാരാഷ്‌ട്ര ഛത്രപതി സ്വദേശി എന്ന് പറയുന്ന ചരൺ നാരായണൻ (26) ആണ്  വന്ദേ ഭാരത് ട്രെയിനിൽ “ശുചി മുറി നാടകം ” നടത്തിയത്. ടിക്കറ്റെടുക്കാതെ കാസർഗോഡ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടികയറിയ യുവാവ് പിന്നീട് ശുചി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ  ടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ശ്രദ്ധിച്ച യാത്രക്കാർ റെയിൽവെ ജീവനക്കാരെ വിവരം അറിയിച്ചു.  അകത്ത് നിന്ന് പൂട്ടിയ  ഡോറിന്റെ ലോക്ക് തുറക്കാനാവാതെ യുവാവ് കുടുങ്ങി എന്നാണ് ആദ്യം ധരിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇയാൾ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന നിലയിലേക്ക് ആശങ്ക വളർന്നു. യാത്രക്കാരും ട്രെയിനിലെ ജീവനക്കാരും ആർ.പി.എഫ് – ആർ.പി ഉദ്യോഗസ്ഥരും അനുനയത്തിൽ ഇടപെട്ടിട്ടും ഇയാൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഡോർ ഉള്ളിൽ നിന്ന് പൂട്ടിയതിന് പുറമെ ഇയാൾ കയറിട്ട് കെട്ടുകയും ചെയ്തു.

ഇയാളെ പുറത്തിറക്കാൻ കണ്ണൂർ, കോഴിക്കോട് റെയിൽവെ സ്റ്റേഷനുകളിൽ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവിൽ വന്ദേ ഭാരത് വൈകീട്ട് 5.25 ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ കാത്തു നിന്ന റെയിൽവെ സംരക്ഷണസേന, റെയിൽവെ പൊലീസ്, റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ശുചിമുറിയുടെ വാതിൽ കുത്തി പൊളിച്ച് യുവാവിനെ പുറത്തിറക്കി. ശുചി മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിന് പുറമെ കയർ കൊണ്ട് മുറുക്കി കെട്ടുകയും ചെയ്തിരുന്നു. ഇതോടെ സെൻസർ ഉപയോഗിച്ച് ഡോർ തുറക്കാനുളള ആദ്യ ശ്രമം നടന്നില്ല.

പതിനഞ്ച് മിനിറ്റ് നേരത്തോളം വന്ദേ ഭാരത് ഇതിനായി ഇവിടെ നിർത്തിയിടേണ്ടി വന്നു. വൻ പൊലീസ് സംഘം ചേർന്ന് പുറത്തിറക്കിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇയാളുടെ കൈവശം യാത്രാബാഗോ ലഗേജോ ഇല്ലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആർ.പി.എഫ്. അസി.കമാൻഡൻ്റ് ഷാജു പ്രഭാകർ പറഞ്ഞു.

Tags: Custodyവന്ദേഭാരത് എക്സ്പ്രസ്ഷൊർണൂരിൽറെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.