പാലക്കാട്: പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള അസാധാരണമായ കഴിവാണ് യു.പി. രാജഗോപാലിനുണ്ടായിരുന്നതെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് പറഞ്ഞു. മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതനില്‍ നടന്ന യു.പി. രാജഗോപാല്‍ എന്‍ഡോവ്മെന്റ് പുരസ്കാര വിതരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അക്കാലത്ത് കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇടക്കാലത്തുണ്ടായതുപോലുള്ള പ്രശ്നങ്ങള്‍ അന്നുണ്ടായിരുന്നില്ലെങ്കിലും കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസനീയമാണ്. കണ്ണൂരിന് മുമ്പ് വടകരിയിലും പ്രചാരകനായിരുന്നു. മുക്കുവര്‍ക്കിടയില്‍ സംഘപ്രവര്‍ത്തനം എത്തിക്കുന്നതിനും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. രാജഗോപാലുമായുള്ള സംഘപ്രവര്‍ത്തനത്തിന്റെ ആദ്യകാല ഓര്‍മകളും അദ്ദേഹം ചികഞ്ഞെടുത്തു.
ആറുമണിക്ക് ശാഖയിലെത്തണമെങ്കില്‍ രാജഗോപാല്‍ പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് സ്വയംസേവകരെ വിളിച്ചുണര്‍ത്തിയാണ് ശാഖയിലേക്ക് കൊണ്ടുപോവുകയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിപരീത സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണെന്ന് സേതുമാധവന് ചൂണ്ടിക്കാട്ടി.
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് അഗളി (സേവാപ്രവര്‍ത്തനം), മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്‍ (മാതൃകാവിദ്യാലയം), ടി.വി. ഗണേഷ്കുമാര് മൂകാംബിക വിദ്യാനികേതന്‍ ചന്ദ്രനഗര്‍ (മാതൃകാധ്യാപകന്) എന്നിവര്‍ക്കാണ് യു.പി. രാജഗോപാല്‍ എന്‍ഡോവ്മെന്റ് നല്‍കിയത്. പ്രശസ്തിപത്രവും ഫലകവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
നവോത്ഥാന പരിഷത്ത് പ്രസിഡന്റ് കെ.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്. മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ഡോവ്മന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. ഗംഗാധരന്, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, പ്രവാസി ക്ഷേമസമിതി പ്രസിഡന്റ് വി.പി.എസ്. മേനോന്, ഉദയശങ്കര്‍, യു. കൈലാസ്മണി, യുപി.ആര്. ശ്രീനിവാസന്, പ്രിന്‍സിപ്പല്‍ രേണുക മനോജ് സംസാരിച്ചു. പട്ടഞ്ചേരി വിവേകാനന്ദ വിദ്യാപീഠത്തിലെ ഗിരിജ ശങ്കരനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: