Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏകജന്മവും അസംഖ്യ ജന്മങ്ങളും

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 19, 2023, 10:12 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദാശൂരോപാഖ്യാനം

ദാശരഥേ! ആശാപാശവിധായകമായി പ്രയോജനം ചിന്തിക്കുകില്‍ ഒന്നുമില്ലാത്തതായി അന്തംവെടിഞ്ഞൊരീ സംസാരമൊക്കെയും എന്നു നീ ധരിച്ചുകൊള്ളുക. ആലിന്റെ വിത്ത് നല്ലലൊരാലിനെ ഉള്ളില്‍ ധരിച്ചീടുന്നതായി, സദാ ചിന്തയാകുന്ന അഗ്നിശിഖയാല്‍ കത്തിയതായി, ക്രോധമാകുന്ന പെരുമ്പാമ്പിനാല്‍ ചവച്ചരയ്‌ക്കപ്പെട്ട്, കാമാബ്ധിയിലെ തിരമാലയാല്‍ കൊല്ലപ്പെട്ടതായി, ആത്മപിതാമഹന്‍ തന്നെ മറന്നതായി, നിത്യവും കഷ്ടപ്പെടുന്ന മനസ്സിനെ, പിടിയാനയെ ചേറ്റില്‍നിന്നെന്നപോലെ നല്ലവണ്ണം പിടിച്ചു കരേറ്റുവാന്‍ അത്യന്തം പരിശ്രമിക്കണം. ഘോരമായ ജരാമരണാദി വിഷാഗ്നിയേറ്റ് ഏറെ മൂര്‍ച്ഛിച്ചുകിടക്കുന്നതായ പുണ്യപാപങ്ങള്‍  

പീഡിക്കകൊണ്ട് നല്ലവണ്ണം വലഞ്ഞ തന്റെ മനസ്സിനെ കാരുണ്യമോടു കരേറ്റാത്തവന്‍ നരാകാരമാര്‍ന്നുള്ള രാക്ഷസനാകുന്നു. ഈവിധം സംസാരഭാവനയോടു ചില്‍ഭാവമായ ജീവജാലം ഇന്ദീവരദളലോചന! നിര്‍ത്ധരം (പൊയ്ക) തന്നില്‍നിന്ന് ജലൗഘം കണക്ക് മായാസഹിതമാം ബ്രഹ്മത്തില്‍നിന്നു ഉളവായി വരുന്നതിന് അറ്റമൊട്ടുമില്ല. പണ്ട് ഉളവായിനിന്ന് ഒരു സംഖ്യയും ഇല്ല, ഇപ്പോഴുമിങ്ങനെ ഉണ്ടായിവരുന്നതുമുണ്ട്. മേലാലുണ്ടായിവരുമെന്നും അറിഞ്ഞീടുക.  

ചാരുബുദ്ധേ! ചിലര്‍ക്ക് ആദ്യത്തെ ജന്മമാകും. ചിലര്‍ക്ക് നൂറില്‍പ്പരമായിരിക്കും, ചിലര്‍ ജന്മമസംഖ്യമെടുത്തിരിക്കും, ചിലര്‍ രണ്ടോമൂന്നോ മാത്രം. കിന്നര, ഗന്ധര്‍വ്വ, വിദ്യാധരര്‍, ചില മഹോരഗന്മാര്‍, സൂര്യചന്ദ്രന്മാര്‍, കാലന്‍, ഗംഗാധരന്‍, മാധവന്‍, ബ്രഹ്മാവ്, രാജാക്കന്മാര്‍, ക്ഷത്രിയര്‍, ശൂദ്രര്‍ എന്നീ ചിലര്‍, ചിലര്‍ പുണ്യൗഷധികളുടെ ഇലകള്‍, ഫലങ്ങള്‍, കിഴങ്ങുകള്‍, പന, പച്ചിലമരം, ചെറുനാരകം, സാലവൃക്ഷങ്ങളായും ചിലര്‍ നില്‍ക്കുന്നു. ചാരം, തൈര്, നെയ്യ്, പാല്, കരിമ്പിന്‍നീര്, തേന്‍, ശുദ്ധജലം, സമുദ്രം എന്നിവയായിരിക്കുന്നു ചിലരെന്നു നീ ധരിക്കുക. ചിലര്‍ ദിക്കുകളായിരിക്കുന്നു. ചിലര്‍ പേരുകേട്ട നദികളായീടുന്നു. അടികൊണ്ട പന്തെന്നപോല്‍ മരണത്താല്‍ അപഹരിക്കപ്പെട്ടവരായി സദാകാലം ഉന്നതിനേടുന്നു, ചിലര്‍ കീഴ്‌പ്പോട്ടു വീഴുന്നു. വിവേകമില്ലായ്കയാല്‍ പല ജന്മമെടുത്തു ചിലര്‍ കുഴങ്ങുന്നു. പിന്നെയും സംസാരസാഗരത്തില്‍ ബുദ്ധിയില്ലാത്തവരുടെ മോഹത്താല്‍ മൂന്നുലോകത്തെയും ഈ മായ സൃഷ്ടിക്കുന്നു. പരന്നതായ തിരമാല സമുദ്രത്തിലെന്നപോലെ സദാ പരമപദത്തതിലുണ്ടായിവന്നു വളര്‍ന്നു വൃഥാ നശിക്കുന്നു.  ഇങ്ങനെ സദ്ഗുരു പറഞ്ഞ വാക്യങ്ങള്‍ കേട്ടുരാമന്‍ ചോദിച്ചു-‘സദ്ഗുരോ! ജീവന്‍ മനഃപദമാര്‍ന്നിട്ട്  ഉന്നതമായ വിരിഞ്ചപദം കൈക്കൊണ്ടതെങ്ങനെ?’

(തുടരും)

Tags: വേദHindu DharmaHindutva
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)
Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies