ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ (46) കാനഡയില്‍ കൊല്ലപ്പെട്ടു. ഹര്‍ദീപിനെ ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്ത് വച്ച് അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായ ഹർദീപ് സിംഗ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിഖ് ഫോർ ജസ്റ്റിസ് പ്രസ്ഥാനവുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. ഇന്ത്യ അടുത്തിടെ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടിയിൽ ഇയാളുടെ പേരുമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച ഭീകരനായിരുന്നു ഇയാൾ. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഹർദീപിന്റെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. നേരത്തേ, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിജ്ജാറിനെ രാജ്യത്തിന് വിട്ടുനല്‍കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അംഗങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹർദീപ്. കാനഡയിലെയും യുഎസിലെയും ഇന്ത്യൻ എംബസികൾക്ക് നേരെ നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. ഈ കേസുകളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: