Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവം തട്ടാന്‍ ചികിത്സ നിഷേധിച്ചെന്ന് കേസ്: എട്ട് ഡോക്ടര്‍മാര്‍ക്ക് സമന്‍സ്; അടിമുടി ദുരൂഹത

അപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ നിഷേധിച്ച്, മസ്തിഷ്‌ക മരണമെന്നു വരുത്തിത്തീര്‍ത്ത് അവയവക്കൊള്ള നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍, എറണാകുളം ലേക്ഷോര്‍ ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് ജേക്കബ് ഈരാളി, ഡോ. സായി സുദര്‍ശന്‍, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീകൃഷ്ണ മേനോന്‍, ഡോ. സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്. വടക്കേടനും കോടതി സമന്‍സ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:00 am IST
inKerala

ദീപ്തി എം. ദാസ്

കൊച്ചി: അപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ നിഷേധിച്ച്, മസ്തിഷ്‌ക മരണമെന്നു വരുത്തിത്തീര്‍ത്ത് അവയവക്കൊള്ള നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍, എറണാകുളം ലേക്ഷോര്‍ ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് ജേക്കബ് ഈരാളി, ഡോ. സായി സുദര്‍ശന്‍, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീകൃഷ്ണ മേനോന്‍, ഡോ. സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്. വടക്കേടനും കോടതി സമന്‍സ് അയച്ചു.

സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവിട്ടത്. 2009 നവംബര്‍ 29നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി.ജെ. എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്‌ക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് എബിന്റെ അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടര്‍മാര്‍ അവയവക്കൊള്ള നടത്തുകയായിരുന്നെന്നാണ് കേസ്.

യുവാവിനെ എത്തിച്ച രണ്ട് ആശുപത്രികളും രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അതു നീക്കാനുള്ള പ്രാഥമിക ചികിത്സ മനഃപൂര്‍വം നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അമ്മയെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ അവയവ ദാനത്തില്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്കിയതായി രേഖകളിലില്ലെന്ന് കോടതി കണ്ടെത്തി. ഇതു കൂടാതെ വിദേശിക്ക് എബിന്റെ അവയവം നല്കിയ നടപടിക്രമങ്ങളില്‍ അപാകമുണ്ടെന്നും കോടതി വിലയിരുത്തി.  

മഞ്ചേരി, തിരുവനന്തപുരം മെഡി. കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച ശേഷമാണ് കോടതി പ്രഥമ ദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതും എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയയ്‌ക്കാന്‍ ഉത്തരവിട്ടതും. അവയവ ദാനത്തിനായി തൊറാസിക് ചേംബര്‍ തുറന്നതായും മരണം സംഭവിക്കുന്നതിനു മുമ്പുതന്നെ ട്രാന്‍സ്പ്ലാന്റേഷന്‍ ടീമിലെ ഡോക്ടര്‍മാര്‍ കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതായും കോടതി കണ്ടെത്തി.

മലേഷ്യന്‍ എംബസിയില്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ വിദേശ പൗരന്റെ ഭാര്യയെയാണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ സത്യം മറച്ചുവച്ചതെന്നു ചോദിച്ച കോടതി ഇത് അങ്ങേയറ്റം സംശയാസ്പദമാണെന്നും നിരീക്ഷിച്ചു. 1994ലെ അവയവ മാറ്റിവയ്‌ക്കല്‍ നിയമത്തിലെ 18, 20, 21 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Tags: keralaഎറണാകുളംഅവയവം മാറ്റിവെയ്ക്കല്‍കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.