Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

താന്‍ ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന നാട്യമാണ് പിണറായിയുടേത്. താന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, രാജ്യം ഭരിക്കുന്ന നേതാവാണെന്ന് ഭാവം. കേരളത്തിലെ ഭരണം രാജ്യത്തിനു മാതൃകയാണ്, ലോകത്തിന് മാതൃകയാണ് എന്നൊക്കെ യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കുന്നത് ഇങ്ങനെയൊരു മാനസികാവസ്ഥയുള്ളതുകൊണ്ടാണ്. വായ് തുറന്നാല്‍ നിലവാരം പുറത്താവും. ടൈംസ് സ്‌ക്വയര്‍ പ്രസംഗത്തിലും ഇതാണ് സംഭവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:00 am IST
inEditorial

വിവാദത്തില്‍ മുങ്ങിയ ലോക കേരള സഭയുടെ മൂന്നാം മേഖലാ സമ്മേളനം പ്രതീക്ഷിച്ചതുപോലെ പരാജയത്തില്‍ കലാശിച്ചിരിക്കുന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്‍പുതന്നെ പൊട്ടിപ്പുറപ്പെട്ട വിവാദം അത് അവസാനിച്ചതിനുശേഷവും കെട്ടടങ്ങിയിട്ടില്ല. എടുത്തപറയത്തക്ക എന്തെങ്കിലും പ്രഖ്യാപനങ്ങളോ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്നതും കേരളത്തിന് ഗുണകരമാവുന്നതുമായ പ്രായോഗിക നിര്‍ദേശങ്ങളോ സമ്മേളനത്തില്‍ നിന്ന് ഉണ്ടായില്ല. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പ്രധാന അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുണ്ടായി. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കണമെങ്കില്‍  82 ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശം ജനാധിപത്യ കേരളത്തെ നാണംകെടുത്തിയിരുന്നു. എന്തിന് ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നു എന്നതിന് തൃപ്തികരമായ ഒരു മറുപടിയും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പണക്കൊഴുപ്പിന്റെ ഈ കാര്‍ണിവലിനെ പൂര്‍ണമായി ന്യായീകരിക്കുകയാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം ചെയ്തത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിയായിട്ടും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ അമേരിക്കയിലേക്ക് പറക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക കേരള സഭയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പദവിക്ക് ചേരാത്തവിധം ഒരു പാട്ടക്കസേരയില്‍ ഇരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായതെന്നുപോലും പറയാവുന്നതാണ്. തങ്ങളുടെ അതിഗംഭീരനായ നേതാവിനെ ഇങ്ങനെയൊരു അവസ്ഥയില്‍  കാണാനിടയായത് അനുയായികളെ ധര്‍മസങ്കടത്തിലാക്കി. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഇത് ഇടതുമുന്നണി സര്‍ക്കാരിനും ലോക കേരള സഭയുടെ സംഘാടകര്‍ക്കും രക്ഷയായി. സമ്മേളനത്തില്‍ എന്തുനടന്നു, അതിന്റെ ശരി തെറ്റുകള്‍ എന്തൊക്കെയാണ് എന്നുള്ള ചര്‍ച്ചകള്‍ ഒഴിവായിക്കിട്ടി. ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനം മാത്രമാണ് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെയും ജനപങ്കാളിത്തമില്ലാതിരുന്നത് സമ്മേളനത്തിന്റെ നിറംകെടുത്തി. രണ്ടു കോടി രൂപ ചെലവഴിച്ച് സമ്മേളനത്തിന് ടൈംസ് സ്‌ക്വയര്‍ തെരഞ്ഞെടുത്തത് ആരും ക്ഷണിക്കാതെ തന്നെ പതിവായി ആളുകൂടുന്ന സ്ഥലമായതുകൊണ്ടാണ്. ഇത്രയും തുക നല്‍കിയയാളുടെ സ്വാഗതപ്രസംഗത്തോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി 200-ലേറെ പേര്‍ മാത്രമാണ് പങ്കെടുത്തത്. തത്സമയം നടന്ന മറ്റ് പരിപാടിക്കെത്തിയ ആളുകളെക്കണ്ട് സംഘാടകര്‍ സംതൃപ്തികൊണ്ടു. പക്ഷേ പരിപാടി റിപ്പോര്‍ട്ടു ചെയ്ത ദൃശ്യമാധ്യമങ്ങള്‍ ജനപങ്കാളിത്തത്തിന്റെ കള്ളത്തരം പൊളിച്ചു. ആയിരം പ്രവാസികള്‍ സമ്മേളനത്തിനെത്തും, രണ്ടരലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും എന്നൊക്കെ പറഞ്ഞത് സംഘാടകര്‍ വിഴുങ്ങി.

പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേട്ട് നവകേരള നിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ലോക കേരള സഭയെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ രക്ഷകനായും രാജ്യത്തെ പ്രമുഖ നേതാവായും അവതരിപ്പിക്കുകയും, ഇതിന്റെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് വന്‍തോതില്‍ പണം പിരിക്കുകയുമാണ് ലക്ഷ്യം. പണം പിരിവ് നിര്‍ബാധം നടക്കും. ഒരു ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്‍ തികഞ്ഞ പരാജയമാണ്. ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. രാജ്യത്ത് ഇത്രയും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായ മറ്റൊരു മുഖ്യമന്ത്രിയുമില്ല. എപ്പോള്‍ വേണമെങ്കിലും ജയിലില്‍ പോകാന്‍ സാധ്യതയുള്ള ഒരു ഭരണാധികാരിയുമാണ്. എന്നിട്ടും താന്‍ ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന നാട്യമാണ് പിണറായിയുടേത്. താന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, രാജ്യം ഭരിക്കുന്ന നേതാവാണെന്ന് ഭാവം. കേരളത്തിലെ ഭരണം രാജ്യത്തിനു മാതൃകയാണ്, ലോകത്തിന് മാതൃകയാണ് എന്നൊക്കെ യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കുന്നത് ഇങ്ങനെയൊരു മാനസികാവസ്ഥയുള്ളതുകൊണ്ടാണ്. പക്ഷേ വായ് തുറന്നാല്‍ നിലവാരം പുറത്താവും. ടൈംസ് സ്‌ക്വയര്‍ പ്രസംഗത്തിലും ഇതാണ് സംഭവിച്ചത്. കേരളത്തില്‍ മാതൃകാ ഭരണമാണെന്നും, വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണെന്നുമുള്ള  കേരള മോഡല്‍ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കാരണഭൂതനായി കാണുന്നവര്‍ ഇതൊക്കെ വിശ്വസിക്കുമെങ്കിലും സാധാരണ ജനങ്ങളെ അതിന് കിട്ടില്ല.

Tags: Pinarayi Vijayanamericaലോക കേരള സഭന്യൂയോര്‍ക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.