ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മുന്‍നിര ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും സിംഗിള്‍സ് വിഭാഗത്തില്‍ രണ്ടാം റൗണ്ടില്‍ കടന്നു. രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവായ പി വി സിന്ധു ആദ്യ റൗണ്ടില്‍ 21-19, 21-15 എന്ന സ്കോറിനാണ് ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക ടുന്‍ജംഗിനെ തകര്‍ത്തത്.
ഈ വര്‍ഷമാദ്യം മാഡ്രിഡ് മാസ്റ്റേഴ്സ് ഫൈനലിലും മലേഷ്യന്‍ മാസ്റ്റേഴ്സ് സെമിഫൈനലിലും ഗ്രിഗോറിയ മാരിസ്ക ടുന്‍ജംഗിനോട് തോറ്റിരുന്നു സിന്ധു. അടുത്ത റൗണ്ടില്‍ സിന്ധു തായ്വാന്റെ തായ് സു-യിംഗിനെ നേരിടും.
കഴിഞ്ഞ മാസം മലേഷ്യ മാസ്റ്റേഴ്സ് നേടിയ ലോക എട്ടാം നമ്പര്‍ താരം പ്രണോയ് പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ലോക 11-ാം നമ്പര്‍ താരം ജപ്പാന്റെ കെന്റ നിഷിമോട്ടോയെ പരാജയപ്പെടുത്തി. 21-16, 21-14 എന്ന സ്കോറിനാണ് പ്രണായുടെ വിജയം.
രണ്ടാം റൗണ്ടില്‍ ലോക 16-ാം നമ്പര്‍ താരം ആംഗസ് എന്‍ജി കാ ലോങ്ങിനെയാണ് പ്രണോയ് നേരിടുന്നത്.
ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡികളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ജപ്പാന്റെ റിന് ഇവാനഗ-കി നകാനിഷി സഖ്യത്തോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായി.കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാക്കളായ ഇരുവരും ഒരു മണിക്കൂര്‍ 12 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 22-20 12-21 16-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: