Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യോത്പാദനം വര്‍ധിപ്പിക്കുമെന്ന് പുതിയ മദ്യനയം

സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴില്‍ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയത്തിലെ നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 12:01 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ വിദേശമദ്യം നിര്‍മ്മിച്ച് കയറ്റി അയയ്‌ക്കാനുള്‍പ്പെടെ മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി മദ്യനയം ഒരുങ്ങുന്നു. മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയാല്‍ പുതിയ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കും. സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് പുതിയ മദ്യനയത്തിലുള്ളത്.  

സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴില്‍ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയത്തിലെ നിര്‍ദേശം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യണം. ഇതുവഴി നികുതി വരുമാനം വര്‍ധിപ്പിക്കാം. നിലവില്‍ ചില ബ്രാന്‍ഡുകള്‍ മാത്രമാണ് കയറ്റി അയയ്‌ക്കുന്നത്. അതിന് മാറ്റംവരുത്തി കയറ്റുമതി പ്രോത്സാഹിപ്പിക്കണം. അതിനായി കൂടുതല്‍ ഡിസ്റ്റലറികള്‍ക്ക് അനുമതി നല്കണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിയും ഡിസ്റ്റലറികളും അനുവദിച്ചത് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. മദ്യ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശം കൂടുതല്‍ ബ്രൂവറികളെയും ഡിസ്റ്റലറികളെയും ലക്ഷ്യം വച്ചാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

ഷാപ്പുകള്‍ക്ക് നിലവാരമനുസരിച്ച് നക്ഷത്ര പദവി നല്കും. ഷാപ്പുകളെല്ലാം ആധുനികവത്ക്കരിക്കും. ടൂറിസവുമായി സഹരിച്ച് പുതിയ പദ്ധതികള്‍ തയാറാക്കും. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും. വ്യാജ കള്ള് തടയാനാണിത്.  

പഴങ്ങളില്‍ നിന്ന് കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്‌കോ വഴി വില്‍ക്കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുമായി ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സ്ഥിരമായി സോഷ്യല്‍ ഓഡിറ്റ് നടത്തും. സ്ഥിരം ലഹിരക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ വയ്‌ക്കാനുള്ള നടപടികള്‍ വര്‍ധിപ്പിക്കും. അതേസമയം സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പുകളുടെയും ബാറുകളുടെയും ദൂരപരിധി കുറയ്‌ക്കാനുള്ള നിര്‍ദേശവുമുണ്ടെന്നാണ് സൂചന.

Tags: കേരള സര്‍ക്കാര്‍liquorpolicy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.