ചെന്നൈ: തമിഴനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം ഡിഎംകെ കൈവിട്ട് കളഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ കുറ്റപ്പെടുത്തി. രണ്ടു തവണയാണ് തമിഴ് നാട്ടുകാരന് പ്രധാനമന്ത്രിയാകാനുളള അവസരം നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തകരുമായി നടത്തിയ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 25 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ കേന്ദ്ര സഹമന്ത്രി ഡോ.എല്‍.മുരുകനും മുന്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
ആഭ്യന്തരമന്ത്രി ഇന്ന് വെല്ലൂരും സന്ദര്‍ശിക്കും. പൊതുസമ്മേളനത്തിലും പങ്കെടുക്കും. കേന്ദ്രത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. അമിത്ഷായുടെ സന്ദര്‍ശനം കണക്കിലെടുത്ത് വെല്ലൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: