Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇളനീരാട്ടം; കൊട്ടിയൂരില്‍ വന്‍ ഭക്തജനത്തിരക്ക്

മലബാറിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ ശിവഭക്തരുടെ ഓംകാര ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ പെരുമാളിന് ഇളനീരഭിഷേകം നടത്തി. ഇന്നലെ ഭക്തിസാന്ദ്രമായ കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ സ്ത്രീകളടക്കം പതിനായിരങ്ങളാണ് പെരുമാളിനെ ദര്‍ശിക്കാനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 05:00 am IST
in Kerala
തിരുവഞ്ചീറയില്‍ സമര്‍പ്പിച്ച ഇളനീര്‍കാവുകള്‍ അഭിഷേകത്തിനായി കൈക്കോളന്മാര്‍ ചെത്തി ഒരുക്കുന്നു

തിരുവഞ്ചീറയില്‍ സമര്‍പ്പിച്ച ഇളനീര്‍കാവുകള്‍ അഭിഷേകത്തിനായി കൈക്കോളന്മാര്‍ ചെത്തി ഒരുക്കുന്നു

കണ്ണൂര്‍: മലബാറിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ ശിവഭക്തരുടെ ഓംകാര ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ പെരുമാളിന് ഇളനീരഭിഷേകം നടത്തി. ഇന്നലെ ഭക്തിസാന്ദ്രമായ കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍  സ്ത്രീകളടക്കം പതിനായിരങ്ങളാണ് പെരുമാളിനെ ദര്‍ശിക്കാനെത്തിയത്. മഹോത്സവത്തിലെ പ്രധാന ആരാധനകളില്‍ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഇന്നലെ നടന്നത്. ഉച്ചശീവേലിക്കുശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. ഭണ്ഡാര അറയുടെ മുന്നിലായി നടന്ന അഷ്ടമി ആരാധനാ പൂജ സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് നടത്തിയത്.

വെള്ളിയാഴ്ച രാത്രിയില്‍ ഇളനീരാട്ടത്തിനായി വ്രതക്കാര്‍ ആചാരപൂര്‍വമെത്തിച്ച് തിരുവഞ്ചിറയില്‍ സമര്‍പ്പിച്ച ഇളനീര്‍ കാവുകള്‍ ഇന്നലെ രാവിലെ ഉഷഃപൂജക്കുശേഷം കൈക്കോളന്മാര്‍ ചെത്തിയൊരുക്കി അഭിഷേകത്തിനായി മണിത്തറയിലെത്തിച്ചു.

രാത്രിയില്‍ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പന്‍ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയന്‍ സ്ഥാനികന്‍ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവന്‍ ചായം പൂശി കൊട്ടേരിക്കാവില്‍ നിന്നും കുറിച്യ പടയാളികളുമായെത്തി തിരുവഞ്ചിറയില്‍ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്.

മുത്തപ്പന്‍ വരവിനുശേഷം പാലോന്നം നമ്പൂതിരി രാശി വിളിച്ചതോടെയാണ് ഇളനീരാട്ടം നടന്നത്. കാര്യത്ത് കൈക്കോളന്‍ ചെത്തി ഒരുക്കിയ ഇളനീരുകള്‍ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. അഭിഷേകം ചെയ്ത ഇളനീരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന 13 നും അവസാനത്തെ ആരാധനയായ രോഹിണി ആരാധന 17 നും നടക്കും. ഇന്നലെ ഇളനീരാട്ടവും അവധി ദിനവുമായതോടെ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Tags: kannurfestivalശിവ ഭഗവാന്‍കൊട്ടിയൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.