Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരിക്കടത്ത് കുറയുന്നില്ല; 2023ലും കുറയാതെ കേസുകള്‍

16-26 വയസുകള്‍ക്കിടയിലുള്ളവരാണ് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 80 ശതമാനം രക്ഷിതാക്കളും മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത് വളരെ വൈകിയാണെന്ന് ഡി അഡിക്ഷന്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jun 10, 2023, 05:00 am IST
inKerala

കൊല്ലം: ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായി അവകാശപ്പെടുമ്പോഴും കേരളത്തിലേക്ക് ലഹരിമരുന്നുകളും പുകയില ഉത്പ്പന്നങ്ങളും യഥേഷ്ടം എത്തുന്നു. 2023 ആദ്യ നാലുമാസം കേരളത്തില്‍ എന്‍ഡിപിഎസ്(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്), സിഒപിടിഎ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട്), അബ്കാരി ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറവില്ല.  

2023 ഏപ്രില്‍ 30വരെ കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം 7118 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കാലയളവില്‍ സിഒപിടിഎ ആക്ട് പ്രകാരം 889 കേസുകളും, അബ്കാരി ആക്ടില്‍ 40615 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം 2022ലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്-26629. 2016ല്‍ 5024 കേസുകള്‍ മാത്രമായിരുന്നു. 2022 ആയപ്പോഴേക്കും അഞ്ചിരട്ടിയായി വര്‍ധിച്ചു. 2017ല്‍ 9244, 2018ല്‍ 8724, 2019ല്‍ 8245, 2020ല്‍ 4968, 2021ല്‍ 11952 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  

അബ്കാരി ആക്ടില്‍ 2016ല്‍ 65046, 2017ല്‍ 58994, 2018ല്‍ 38697, 2019ല്‍ 29252, 2020ല്‍ 9569, 2021ല്‍ 11952 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിഒപിടിഎ ആക്ട് പ്രകാരം 2022ല്‍ 10059, 2021ല്‍ 3635കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംസ്ഥാനത്ത് എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.  

16-26 വയസുകള്‍ക്കിടയിലുള്ളവരാണ് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 80 ശതമാനം രക്ഷിതാക്കളും മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത് വളരെ വൈകിയാണെന്ന് ഡി അഡിക്ഷന്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.  

കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ന്‍, എല്‍എസ്ഡി, നൈട്രാസെപാം പോലെയുള്ള ശക്തമായ മയക്കുമരുന്നാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. വേദനസംഹാരി ഗുളികകള്‍ ഉപയോഗിക്കുന്നവരുമുണ്ട്.  

മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്കി മാത്രം നല്‌കേണ്ട മരുന്നുകള്‍ യാതൊരു നിബന്ധനയും പാലിക്കാതെ പല മെഡിക്കല്‍ സ്റ്റോറുകളും വില്‍ക്കുന്നു. രോഗികളെ വേദനയറിയാതെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന പല മരുന്നുകളും ലഹരിക്കുവേണ്ടി ദുരപയോഗം ചെയ്യപ്പെടുന്നു. ശസ്ത്രക്രിയക്ക് മുമ്പ് വേദനയറിയാതിരിക്കാന്‍ കുത്തിവയ്‌ക്കുന്ന മരുന്നുകള്‍ മുതല്‍ കഫ് സിറപ്പ് വരെ ഇതില്‍പെടും.  

കാന്‍സര്‍ രോഗികള്‍ക്ക് വേദനയറിയാതിരിക്കാന്‍ നല്കുന്ന മരുന്നുകളും നേര്‍പ്പിച്ച് ലഹരിക്കായി ഉപയോഗിക്കുന്നു. ചില വേദന സംഹാരികള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ വേദനയും മറ്റും അറിയാനുള്ള ശേഷി ഇല്ലാതാവും. ടെന്‍ഷന്‍, ഉറക്കമില്ലായ്‌മ എന്നിവയ്‌ക്കുള്ള മരുന്നുകളും ചിലര്‍ ലഹരിക്കായി അമിതമായി ഉപയോഗിക്കുന്നു.  

വിതരണത്തിന് സഹായിക്കുന്നവര്‍ക്ക് വിലകുറച്ചും ഡിസ്‌കൗണ്ട് നിരക്കിലും സൗജന്യമായും ലഹരി നല്കി പ്രോത്സാഹനം നല്കാനും മാഫിയ സംഘം തയ്യാറാകുന്നു.  

താഴ്ന്ന സാമ്പത്തിക വരുമാനമുള്ള വീടുകള്‍ നിന്നെത്തുന്ന കുട്ടികളാണ് വേഗത്തില്‍ ലഹരിമരുന്ന് മാഫിയയുടെ കെണില്‍ പെടുന്നത്. ഇവരെ ആദ്യം ലഹരിക്ക് അടിമകളാക്കുകയും പിന്നീട് മയക്കുമരുന്നിന് പണം നല്കാന്‍ കഴിയാതെ വരുമ്പോള്‍ അവരെ മയക്കുമരുന്ന് കച്ചവടക്കാരാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.  

Tags: ഐഎസ്keralaDrug Mafiaമയക്കമരുന്ന് ആയുധക്കള്ളക്കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.