ന്യൂദല്‍ഹി: കേരളം കെ-ഫോണ്‍ പദ്ധതിക്കായി ചൈനയില്‍ നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയത് അസ്വാഭാവികമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉല്പാദിപ്പിക്കുമ്പോഴാണ് ചൈനയില്‍നിന്നും ഇത് വാങ്ങിയത്. പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ഈ തീരുമാനം വിശദീകരിക്കണമെന്നും അദേഹം പറഞ്ഞു.
കെ ഫോണ്‍ പദ്ധതിക്ക് വേണ്ടി കേബിളിട്ടതില്‍ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയില്‍ നിന്ന് ഉത്പന്നം വാങ്ങിയെന്ന് മാത്രമല്ല ഗുണമേന്മ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: