Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സനാതനമെന്ന ശാസ്ത്രീയത

ഭാരതത്തില്‍ മാത്രം ഉണ്ടായൊരു പരിപൂര്‍ണ ശാസ്ത്രീയ ചിന്താസരണിയും ജീവിതചര്യയുമാണ് സനാതനധര്‍മശാസ്ത്രം അഥവാ ജ്ഞാനയോഗസിദ്ധാന്തം.ലോകത്ത് ധാരാളം സെമിറ്റിക്ക് മതങ്ങള്‍ ഉടലെടുത്തു നിലനില്‍ക്കുന്നുണ്ടെങ്കിലും സനാതനതത്ത്വം പോലൊന്ന് എവിടെയുമില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. അവ ത്രികാല ജ്ഞാനികളായ ഋഷി പുംഗവരാല്‍ നിര്‍മിതമാണ് എന്നതുതന്നെ അതിനു കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 06:04 pm IST
inSamskriti

ഡോ. മുരളീധരന്‍ നായര്‍  

ഭാരതത്തില്‍ മാത്രം ഉണ്ടായൊരു പരിപൂര്‍ണ ശാസ്ത്രീയ ചിന്താസരണിയും ജീവിതചര്യയുമാണ് സനാതനധര്‍മശാസ്ത്രം അഥവാ ജ്ഞാനയോഗസിദ്ധാന്തം.ലോകത്ത് ധാരാളം സെമിറ്റിക്ക് മതങ്ങള്‍ ഉടലെടുത്തു നിലനില്‍ക്കുന്നുണ്ടെങ്കിലും  സനാതനതത്ത്വം പോലൊന്ന് എവിടെയുമില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. അവ ത്രികാല ജ്ഞാനികളായ ഋഷി പുംഗവരാല്‍ നിര്‍മിതമാണ് എന്നതുതന്നെ അതിനു കാരണം.

എല്ലാ മതങ്ങളിലും അവരുടെ സിദ്ധാന്തങ്ങള്‍ വിവരിച്ചു നിഷ്‌കര്‍ഷിക്കുന്ന ഒരു ഗ്രന്ഥം മാത്രം ഉള്ളപ്പോള്‍ ഭാരതീയ ധര്‍മശാസ്ത്രങ്ങള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങള്‍ കാണാം. അവയാകട്ടെ പലതലങ്ങളിലുള്ള ജനസമാന്യങ്ങള്‍ക്ക് അവരുടെ യുക്തിക്കും ചിന്തയ്‌ക്കും മനോതലങ്ങള്‍ക്കും ജ്ഞാന, വിജ്ഞാനാവസ്ഥയ്‌ക്കും യുക്തമാവും വിധത്തിലുള്ള ഭക്തിമാര്‍ഗ, ക്രിയമാര്‍ഗങ്ങളായ പൂജ, ഉപാസനാതലങ്ങളോടെ തന്നില്‍ നിന്നന്യമായ ഭഗവദ്‌സങ്കല്പങ്ങളും ക്ഷേത്ര, ജല, ദീപ, ധൂപ,  പുഷ്പ, നിവേദ്യങ്ങളും പൂജയും, പ്രാര്‍ത്ഥനയും മറ്റുമായൊരു കര്‍മപദ്ധതിയാണ്. അതിനും മുകളിലായി മുമുക്ഷുക്കള്‍ക്ക്, ജപധ്യാനാദികളിലൂടെയും സമാധിയിലൂടെയും കൈവല്യം അഥവാ മോക്ഷം കൈവരിക്കാനുതകുന്ന അദൈ്വത വേദാന്തശാസ്ത്രവും ലോകത്ത് മറ്റൊരിടത്തും കാണാനാകാത്ത മഹനീയതയാണ്.

സനാതനധര്‍മമെന്ന ഈ അദൈ്വത ശാസ്ത്രം തന്നില്‍ നിന്നന്യമായ ഒന്നിനെയും അഗീകരിച്ചാരാധിക്കുന്നില്ല. പ്രപഞ്ചാതീത ജീവശക്തിയെയും (Cosmic Energy) ആ ജീവശക്തിയെ നിയാമകമായി നിയന്ത്രിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ബോധത്തെയും(Cosmic Awareness) ശിവ, ശക്തി സ്വരൂപാവസ്ഥയില്‍ കണ്ടു ശിവോഹം ശിവോഹം എന്ന കൈവല്യമന്ത്രവുമായി, ജ്ഞാനികളായി സ്വയം ഈശ്വരീയത കൈവരിക്കാനുതാകുന്ന ജ്ഞാനയോഗമാര്‍ഗങ്ങള്‍ മാത്രമേ അദൈ്വതമായുള്ളൂ. അല്ലാത്തതൊക്കെയും ദൈ്വതമാകും. അതില്‍ സങ്കല്പദൈവസ്വരൂപങ്ങളും അവരുടെ പൂജോപാസനകളുമടങ്ങുന്നു. ദേവീ, ദേവതകളായി അനേകം ഭഗവദ്‌സങ്കല്പ്പങ്ങള്‍ അവിടെ കാണാം. വൈദികരും ഭക്തരുമാണതില്‍ ഭാഗഭാക്കാകുന്നതും.

മുമുക്ഷക്കള്‍ യമ, നിയമ, ആസന, പ്രണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധികളിലൂടെ സ്വപ്രാണശക്തി പ്രപഞ്ചനിയമങ്ങള്‍ക്കും പരിമിതികള്‍ക്കും മുകളിലേക്ക്, ഈശ്വരീയതയിലേക്ക് ഉയര്‍ന്ന്, കൈവല്യപദം കൈവരിക്കുന്ന മഹായോഗിത്വം അനുഭവിക്കുക, അഥവാ പ്രപഞ്ചാതീത, ബോധ, ചൈതന്യത്തില്‍ ലയിക്കുക എന്ന അനശ്വര സിദ്ധി കൈവരിക്കുകയാണ് അദൈ്വത വേദാന്ത ലക്ഷ്യം. പൂജയും  പ്രാര്‍ത്ഥനകളുമൊന്നും അതിലില്ല. അതിനാല്‍ത്തന്നെ യാതൊരു പ്രസ്ഥാന, പ്രതിഷ്ഠകളുമില്ല. സ്വന്തം ശരീരമെന്ന പ്രസ്ഥാനത്തോടുപോലും യാതൊരു പ്രതിപത്തിയും ഒരു യഥാര്‍ത്ഥയോഗിക്കു  കാണില്ല.

പ്രപഞ്ച ഉല്പത്തിയെ സനാതനം ശരിക്കും നിര്‍വചിക്കുന്നുണ്ട്. പലരും ചിന്തകളെ അതിലേക്കൊന്നും വ്യാപരിപ്പിക്കാത്തതിനാല്‍ അവയൊന്നും വ്യക്തമാക്കാന്‍ പറ്റാറില്ല!

കാലമെന്നത്(time&space)  ഖണ്ഡകാലം അഥവാ നാം ജീവിക്കുന്ന ഈ വര്‍ത്തമാന കാലവും ഇതൊന്നുമില്ലാത്ത (ംശവേീൗ േശോല&ുെമരല)അഥവാ അഖണ്ഡകാലമെന്ന പ്രപഞ്ചമെന്നതിന്റെ നാശാവസ്ഥയും കൂടിയതാണ്. പകലും രാത്രിയും പോലെ, പ്രകാശവും അന്ധകാരവും പോലെ. അത് പ്രപഞ്ചനിയമവുമാണ്. നാശരഹിതമല്ലാത്ത യാതൊന്നും ഈ പ്രപഞ്ചത്തിലില്ല എന്നപോലെ ഈ പ്രപഞ്ചവും കോടാനുകോടി വര്‍ഷങ്ങളുടെ നിലനില്‍പ്പിനു ശേഷം നശിക്കും എന്നതാണ് സത്യം.

ചാക്രികം  പഞ്ചഭൂതസംഘാതം  

കോടാനുകോടി വര്‍ഷങ്ങള്‍ക്കു ശേഷം പ്രപഞ്ചമെന്ന ഈ പഞ്ചഭൂതസംഘാതം വീണ്ടും ഉത്ഭവിക്കും. ഭൂമി ജലത്തിലും, ജലം അഗ്നിയിലും, അഗ്നി വായുവിലും, വായു ആകാശത്തിലും, ആകാശം മഹദ് ചൈതന്യത്തിലും വിലയിച്ച്, നിഷ്‌സ്പന്ദമായി ശിവബോധത്തില്‍ സുഷുപ്തമായില്ലാതാകും. അവ അഖണ്ഡകാലത്തിന് ശേഷം വീണ്ടും ഖണ്ഡകാലപിറവിയുണ്ടാകും. മഹദ്‌ചൈതന്യത്തില്‍ നിന്നും ആകാശവും, പിന്നെ വായുവും, അഗ്നിയും ജലവും, അവസാനം ഈ ഭൂമി അഥവാ സ്ഥൂലപ്രപഞ്ചവും ഉദ്ഭൂതമാകും!

ജലം ഉണ്ടായപ്പോള്‍ ആ ജലത്തില്‍ ആദിമ ജീവചൈതന്യവും രൂപപ്പെട്ടു. ആ ജീവചൈതന്യത്തെ മനുഷ്യര്‍ നാരായണന്‍ എന്ന് വിളിച്ചു! പിന്നീട് ആ ജീവചൈതന്യ പരിണാമം ദശവതാരമെന്ന ഭാഗവത അവതാരം അഥവാ ജീവന്റെ പരിണാമ ദശാസന്ധികളിലൂടെ മത്സ്യ, കൂര്‍മ വരാഹ, നരസിംഹ, വാമനത്വങ്ങളിലൂടെ ഭഗവാന്‍ കൃഷ്ണനെന്ന കര്‍മയോഗിയായ പരിപൂര്‍ണ മര്‍ത്ത്യനിലേക്കുള്ള പരിണാമ പ്രയാണത്തെ ഭക്തിമാര്‍ഗേന ഭാഗവതം വിവരിച്ചതു കേവലം കഥ മാത്രമല്ല മറിച്ച് ജീവന്റെ പരിണാമ പ്രയാണം കൂടിയാണ്.

ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിലൊക്കെ ഇതിന്റെ പരാമര്‍ശശ്ലോകങ്ങളുണ്ട്. വിസ്താരഭയത്താല്‍ അത് ഒഴിവാക്കുന്നു.

പരസ്പരപൂരകങ്ങളായ ശിവശക്തി ചൈതന്യം

ശിവബോധേനയുള്ള ശക്തി വിക്ഷേപത്താലാണ് ഈ പ്രപഞ്ചസൃഷ്ടി നടക്കുന്നത്. ബോധമില്ലാത്ത ചൈതന്യവര്‍ത്തിത്വം അപക്വവും അപകടകരവുമാകും. എപ്പോള്‍, എവിടെ, എങ്ങനെ വിക്ഷേപേണസൃഷ്ടി നടത്തണം എന്ന ശക്തിയെ നിയന്ത്രിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ശിവബോധമാണ്. അതുപോലെ ബോധത്തിന് ശക്തിയില്ലാതെ വര്‍ത്തിത്വവുമില്ല! അതാണ് അര്‍ദ്ധനാരീശ്വര വര്‍ത്തിത്ത്വവും, തത്ത്വവും!

പ്രപഞ്ചാതീത ബോധവും, പ്രപഞ്ച ശക്തിയും കൂടിയ ശിവ, ശക്തികള്‍ മാത്രമാണ് നിത്യ, സത്യങ്ങള്‍. അവ നശിക്കുന്നില്ല! അദൈ്വതമായ ഈശ്വരീയത അവ രണ്ടും മാത്രമേയുള്ളു. എല്ലാ പ്രമാണിക ഗ്രന്ഥങ്ങളിലും ഇവ രണ്ടിനും മാത്രമേ ഈശ്വര, ഈശ്വരീ  പ്രയോഗം  കാണുകയുള്ളൂ.

‘ഈശ്’ എന്ന ധാതുവിന് ശക്തി എന്നും ‘വരന്‍’ എന്നതിന് നിയന്ത്രിതാവ് അധീശന്‍ എന്നുണ് അര്‍ത്ഥം. അപ്പോള്‍ ശക്തിയെ അഥവാ ഈശിനെ നിയന്ത്രിക്കുന്നവന്‍ ഈശ്വരന്‍. അത് ശിവന്‍ മാത്രമാണല്ലോ. ശക്തിയെ ആളുന്നവള്‍ ഈശ്വരി. അതാണ് ശിവ, ശക്തികള്‍. അവ പരസ്പരപൂരകങ്ങളുമാണ്. മറ്റെല്ലാം ഭഗവാന്‍, ഭഗവതി സ്വരൂപികളെന്നാണ് പ്രാമാണികമായി പറയുന്നത്. ഭഗവാന്‍ വിഷ്ണു, ഭഗവാന്‍ ബ്രഹ്മാവ്, ഭഗവാന്‍ കൃഷ്ണന്‍ അങ്ങനെ പോകുന്നു ആ നിര. ‘ഭഗ്’ എന്ന ദാതുവിനു വിശേഷഗുണം എന്നാണ് അര്‍ത്ഥം. അപ്പോള്‍ എല്ലാ അവതാര, സങ്കല്പദൈവങ്ങളും ഭഗവദ്‌സ്വരൂപികള്‍ മാത്രമാണല്ലോ?

ഇനി എന്താണ് പ്രണവം അഥവാ ഓംകാരം എന്ന് നോക്കാം. പ്രപഞ്ചോല്പ്പത്തിക്കായി ശിവബോധത്തോടെ ശക്തി വിക്ഷേപിക്കാനാരംഭിക്കുമ്പോള്‍ ആ വിക്ഷേപത്തിലെ പ്രകമ്പന നാദമാണ് ഓംകാരം. അ, ഉ, മ എന്നീ ആദിമൂലശബ്ദ സംഘാതമായ പ്രവണവമാണ് ഓംകാരം. അത് പ്രപഞ്ചോല്പ്പത്തിയുടെ ആദിനാദ ബ്രഹ്മം. ഓംകാരം. ശിവോഹം! നമഃ ശിവായ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.