Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലം സുധിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ സുഹൃത്തുക്കളും ആരാധകരും

വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടന്‍ ടിനിടോമിന്റെ പ്രതികരണം. ഇന്നലെ വേദിയില്‍ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുന്‍പ് ഒന്നിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും ഒടുവില്‍ എടുത്ത ചിത്രം പങ്കുവച്ച് ടിനിടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2023, 09:50 pm IST
inKerala

കൊല്ലം: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരും. ജീവിത ദുരിതങ്ങള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിലധികമായി കാണികളെ ചിരിപ്പിച്ച മുഖമാണ് സുധി.  

തമാശകള്‍ പറഞ്ഞ് പൊട്ടച്ചിരിക്കുമ്പോഴും ഉള്ളുനീറുന്നതായിരുന്നു സുധിയുടെ കഥ. ആദ്യഭാര്യ വിട്ടുപോയ സംഭവമാണ് വ്യക്തി ജീവിതത്തില്‍ സുധിയെ ഏറെ തളര്‍ത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യ മകന്‍ രാഹുലിന് ഒന്നരവയസ്സുള്ളപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഒരുപാട് കഷ്ടപ്പെട്ടാണ് സുധിയും മകനും ജീവിതവുമായി മുന്നോട്ട് പോയത്. സ്റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയാണ് സുധി പോയിരുന്നത്.  

വര്‍ഷങ്ങള്‍ക്കു ശേഷമാണ് രേണു സുധിയുടെ ജീവിത സഖിയാകുന്നത്. ഇരുവര്‍ക്കും ഋതുല്‍ എന്ന മകനും ജനിച്ചു. സങ്കട കടല്‍ താണ്ടി ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു സുധി. കൂടാതെ ചാനല്‍ പരിപാടികള്‍ക്ക് പുറമെ ഒട്ടേറെ സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചതോടെ കൊല്ലം സുധി എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായി.  

എന്നാല്‍, ഈ സന്തോഷത്തിന് അധിയം ആയുസ്സുണ്ടായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്‌പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനപകടത്തില്‍ ഒരുപിടി നല്ല ഓര്‍മകാഴ്ചകള്‍ സമ്മാനിച്ച് സുധിയുടെ ജീവിതത്തിന് തിരശീലവീണു.  

അതുല്യപ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് ഷമ്മിതിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷ ജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെയെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.  

വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടന്‍ ടിനിടോമിന്റെ പ്രതികരണം. ഇന്നലെ വേദിയില്‍ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു  മുന്‍പ് ഒന്നിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും ഒടുവില്‍ എടുത്ത ചിത്രം പങ്കുവച്ച് ടിനിടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

ഞെട്ടിക്കുന്ന മരണ വാര്‍ത്ത കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഹാസ്യതാരം ഉല്ലാസ് പന്തളം പറഞ്ഞു. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂവെന്നും താങ്ങാനാവുന്നില്ലെന്നും അവതാരിക ലക്ഷ്മി നക്ഷത്ര പറഞ്ഞു.

Tags: deathkollamആരാധകര്‍Kollam Sudhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.