Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തമായിരുന്നതെല്ലാം സൗജന്യമായി സേവാഭാരതിയ്‌ക്കു നല്‍കി ഏറ്റുമാനൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍; കൈമാറിയത് 25 കോടിയിലധികം വിലയുള്ള വസ്തുവകകള്‍

ഏറ്റുമാനൂരില്‍ നിന്നും പാലായ്‌ക്കുള്ള ഹൈവേയോട് ചേര്‍ന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനു സമീപത്തായി 65 സെന്റ് ഭൂമിയും അതിവിശാലമായ 10,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിട സമുച്ചയവും. രണ്ടു നിലകളിലായി നിരവധി റൂമുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 10:41 am IST
inKerala

ഏറ്റുമാനൂര്‍: നഗരത്തിന്റെ ഹൃദയഭാഗത്ത് ഡോ. രാമകൃഷ്ണന്‍ നായര്‍ക്കും ഭാര്യ ഡോ. സരസുവിനും സ്വന്തമായുണ്ടായിരുന്നത് 25 കോടിയിലധികം വിലമതിയ്‌ക്കുന്ന വസ്തുവകകള്‍. ഏറ്റുമാനൂരില്‍ നിന്നും പാലായ്‌ക്കുള്ള ഹൈവേയോട് ചേര്‍ന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനു സമീപത്തായി 65 സെന്റ് ഭൂമിയും അതിവിശാലമായ 10,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിട സമുച്ചയവും. രണ്ടു നിലകളിലായി നിരവധി റൂമുകള്‍. യു.കെ.യില്‍ ഡോക്ടര്‍മായി വിരമിച്ച ഡോക്ടര്‍ ദമ്പതിമാരുടെ ഈ സ്വത്തുക്കള്‍ മുഴുവനായി അവര്‍ സേവാഭാരതിയ്‌ക്കു കൈമാറിയിരിക്കുകയാണ്.

 ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടില്‍ ഡോക്ടര്‍ രാജശേഖരന്‍ നായരുടെ അച്ഛന്‍ ഡോക്ടര്‍ രാം കെ. നായരും അമ്മ ഡോക്ടര്‍ എം.കെ. ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരില്‍ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടര്‍മാരായിരുന്നു. അമ്മ മിഡ് വൈഫ് ആയും ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓര്‍മ്മയ്‌ക്കായി സേവാഭാരതിക്ക് വിട്ടുനല്‍കുന്നത്.  

രാമകൃഷ്ണ ലേഡീസ് ഹോസ്റ്റല്‍ എന്ന പേരില്‍ ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയര്‍ യൂണിറ്റ്, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവര്‍ക്ക് പകല്‍വീട്, ഡയാലിസിസ് സെന്റര്‍, തൊഴില്‍ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 കൂടാതെ ദേശീയസേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്,  സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് ഓഫീസ് എന്നിവയും ഇനിയിവിടെയാകും പ്രവര്‍ത്തിയ്‌ക്കുക. തന്റെ ബാല്യത്തിലെയും യൗവ്വനത്തിലെയും  ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകള്‍ നിറഞ്ഞ രാമകൃഷ്ണ ബില്‍ഡിംഗ് സേവാഭാരതിയ്‌ക്കു കൈമാറാനുള്ള ആഗ്രഹം പ്രവര്‍ത്തകരോട് അവതരിപ്പിച്ച ഡോ. രാജശേഖരന്‍ നായര്‍, തന്റെ മാതാപിതാക്കള്‍ സേവനമായാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് സേവനകാര്യങ്ങള്‍ മാത്രമേ ഈ ഭൂസ്വത്തുപയോഗിച്ചു ചെയ്യാവൂ എന്നും മാതാപിതാക്കളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കെട്ടിടത്തിന്റെ പേര് നിലനിര്‍ത്തമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്. 

സമാജസേവനത്തിനായി സ്വത്തിന്റെ, സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ദാനംചെയ്യുകയാണ് ഇരുവരും ചെയ്തത്.

Tags: doctorSevabharathiland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.