Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാര്‍ശനിക പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായി

തമിഴകത്തെ വേദാന്ത സംസ്‌കാരം-സി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2023, 07:30 am IST
inSamskriti

സി രാധാകൃഷ്ണന്‍

മഹാപണ്ഡിതനായ ശ്രീ സി. രാജഗോപാലാചാരി ആദിശൈവരെയാണ് ബ്രിട്ടീഷുകാരില്‍നിന്ന് അധികാര ചെങ്കോല്‍ ഏറ്റുവാങ്ങി നെഹ്‌റുവിനെ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുത്തത് എന്നത് എനിക്കൊരു പുതിയ അറിവാണ്.  

ആദിശൈവരെ കുറിച്ച് കുറെ പഠനം ഞാന്‍ നടത്തിയിരുന്നു. അവര്‍ തഞ്ചാവൂരില്‍ നടത്തിപ്പോന്ന ആദീനങ്ങള്‍ എന്ന സര്‍വ്വകലാശാലകളെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചും അറിയാനായിരുന്നു ഇത്. ഇന്ത്യയില്‍ എങ്ങും അബ്രാഹ്മണരെ ബ്രാഹ്മണ പണ്ഡിതന്മാര്‍ വേദവേദാന്താദികള്‍ പഠിപ്പിക്കാതിരുന്ന കാലത്ത് പിന്നീട് ഭാഷാപിതാവായി തീര്‍ന്ന രാമാനുജന്‍ എഴുത്തച്ഛന്‍ ഉപരിപഠനത്തിന് പോയത് തഞ്ചാവൂരില്‍ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍ ആദിശൈവരായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ആയിരുന്നു എന്റെ ഈ പഠനം.

ഏറെ തവണ ഞാന്‍ തഞ്ചാവൂരിലേക്ക് തീര്‍ത്ഥയാത്ര നടത്തി. തമിഴ് സര്‍വകലാശാലയിലും സരസ്വതി മഹാള്‍ ലൈബ്രറിയിലുമായിരുന്നു കാര്യമായി പരതിയത്.

ബൃഹദീശ്വര ക്ഷേത്രത്തിന്റെ പരിസരങ്ങളിലും ആ ക്ഷേത്രത്തിലെ ശാന്തിക്കാരുടെ ഭവനങ്ങളിലും പോയി. പതിനായിരം കൊല്ലത്തെ പൂര്‍വിക പാരമ്പര്യമാണ് അവര്‍ അവകാശപ്പെട്ടത്. അതെ, ‘സദാശിവനില്‍ സമാരംഭിക്കുന്ന’ എന്ന് തുടങ്ങുന്ന ഗുരുപരമ്പരാ വന്ദനത്തിന്റെ ആദ്യ വരിയിലെ ശദാശിവാചാര്യര്‍ എന്ന മഹാമുനിയില്‍ തുടങ്ങുന്നതുതന്നെ.

തഞ്ചാവൂരിലെ ആദീനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതില്‍ ഒന്നായിരുന്നു തിരുവാവാടുതുറൈ ആദീനം (തിരുവാടുതുറയ് അല്ല).

ജാതി നോക്കാതെ വേദശാസ്ത്രാദികള്‍ പഠിപ്പിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ആഴ്വാഞ്ചേരി തമ്പുരാക്കളുടെ സഹായം കൊണ്ട് ആ വധശിക്ഷ നാടുകടത്തിലായി പരിമിതപ്പെടുത്തപ്പെടുകയും ചെയ്തപ്പോള്‍ ആചാര്യന്‍ വീണ്ടും പോയത് താന്‍ പഠിച്ച ഇതേ ഗുരുകുലത്തിലേക്കാണ്. അവിടെ പതിന്നാലു കൊല്ലം പഠിപ്പിച്ചു. എന്നിട്ടാണ് സാമൂതിരിനാടിന്റെ അതിര്‍ത്തി വരെ വന്നതും ശോകനാശിനിയുടെ മറു കരയില്‍ ആശ്രമം പണിതതും ഗുരുകുലം സ്ഥാപിച്ചതും. (വിശദമായ ചരിത്രം ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന എന്റെ കൃതിയില്‍ വായിക്കാം.)

ആദിശൈവ ഗുരുനാഥന്മാര്‍ മുഖേന ചെങ്കോല്‍ കൈമാറ്റം നടന്ന വാര്‍ത്ത വായിച്ചപ്പോള്‍ കേരളത്തില്‍നിന്ന് മറ്റാരും അന്വേഷിച്ചു പോകാത്ത വഴികളിലൂടെ ഞാന്‍ നടത്തിയ പഠന യാത്രകളും കണ്ടെത്തിയ കാര്യങ്ങളും ഓര്‍ത്തു. നമ്മുടെ ദാര്‍ശനിക പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായി. നമ്മുടെ ചരിത്ര വഴിയിലെ നോട്ടപ്പിശുകുകള്‍ക്ക് പരിഹാരമുണ്ടാകേണ്ട കാലം വൈകി. ഭാരതീയത എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ ഇനിയും ചികയപ്പെടേണ്ടതുണ്ട്. മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണല്ലോ അത്. അതുതന്നെയാണ് ആധുനിക ലോകത്ത് അതിന്റെ പ്രസക്തിയും.

Tags: പുതിയ പാര്‍ലമെന്‍റ് മന്ദിരംസി രാധാകൃഷ്ണന്‍ധര്‍മ്മപുരം അധീന'തീക്കടല്‍ കടഞ്ഞ് തിരുമധുരം'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഗീതാദര്‍ശന വിശുദ്ധിയില്‍ സി. രാധാകൃഷ്ണന്‍

India

ചെങ്കോലും സ്വാമിമാരും പാര്‍ലമെന്‍റില്‍ വന്നത് നാണക്കേടെന്ന് ബ്രിട്ടാസ്; 1947ന് ശേഷം ഇല്ലാതാക്കിയ ആത്മാവ് തിരിച്ചുകൊണ്ടുവരികയാണെന്ന് അണ്ണാമലൈ

India

ജനശ്രദ്ധ നേടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം; ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്നതാണ് ഈ ഉപകരണം

World

കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണ അറിയിച്ച് ചൈന

India

ആന്ധ്ര ഒന്നടങ്കം മോദിയ്‌ക്കൊപ്പം; പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണാഹ്വാനം തള്ളി നായിഡും ജഗനും; 2024ല്‍ തെക്കേയിന്ത്യന്‍ കോട്ടയാകും

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.