തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അത് അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലം ഉണ്ടായതാണെന്നുമുള്ള സംഘപരിവാര്‍ വാദം ആവര്‍ത്തിക്കുന്ന 2018 സംഘപരിവാര്‍ സിനിമയാണെന്ന് എഐവൈഎഫ്. മുഖ്യമന്ത്രിയെ അമാനുഷികനായി ചിത്രീകരിച്ചില്ല എന്ന സിപിഎം, ഡിവൈഎഫ്ഐ പരാതി കൂടി ആയതോടെ ‘2018’ ന് ജനങ്ങളുടെ വന്വരവേല്പാണ്.
“ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഈ സിനിമ. ഈ പ്രചാരണം തുടക്കം മുതല്‍ ബിജെപി ഉയര്‍ത്തുന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രളയകാലത്ത് പാടെ പരാജയമായിരുന്നു എന്നുള്ള ബിജെപിയുടെ പ്രചാരണത്തിന് കുഴലൂതുകയാണ് 2018 സിനിമയുടെ സംവിധായകന്.” – എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ സേവ് ഇന്ത്യ മാര്‍ച്ചിന്റെ വടക്കന്‍ മേഖല കാല്‍നട ജാഥയ്ക്ക് ഇപ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. കേരളത്തില്‍ ബാഹുബലിയുമായി മത്സരിക്കുന്ന നിലവാരത്തിലേക്ക് 2018 ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ബാഹുബലിയേക്കാള്‍ കൂടുതല്‍ വരുമാനം നേടാന്‍ 2018ന് സാധിച്ചതായി പറയുന്നു.
മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലേക്ക് കയറിയ സിനിമയാണിത്. കേരളം ഒന്നടങ്കം അനുഭവിച്ച 2018ലെ പ്രളയത്തെ ആധാരമാക്കിയുള്ള സിനിമ ആയതിനാലാണ് ജനം തിയറ്ററിലേക്ക് കൂടുതലായി ഒഴുകുന്നത്. പ്രളയത്തെ അതിജീവിച്ച സാധാരണക്കാരാണ് 2018ലെ പ്രധാനകഥാപാത്രങ്ങള്‍ എല്ലാം. ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്, ആസിഫലി തുടങ്ങി വലിയൊരു യുവതാരനിരതന്നെ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: