കൊച്ചി: സമൂഹത്തിലെ ലഹരി വ്യാപനം തടയാന്‍ ചുമതലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വരെ രാസ ലഹരിക്ക് അടിമകളാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ പരസ്യ പ്രസ്താവന ചര്‍ച്ചയാകുന്നു. . ‘എല്ലാ റാങ്കിലെയും പല പോലീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ടു മക്കളും രാസ ലഹരിക്ക് അടിമകളായിക്കഴിഞ്ഞു. ആ കുടുംബം തന്നെ പ്രതിസന്ധിയിലാണ്.’ എന്നായിരുന്നു അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ കമ്മിഷണര്‍ തുറന്നു പറഞ്ഞത്്.
സംസ്ഥാനത്ത് കഞ്ചാവ്, മാരക രാസ ലഹരി, എംഡിഎംഎ എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. അക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കേരളത്തിലെ മയക്കുമരുന്ന് ഉപയോഗം. അതിനാല്‍ വളരെ വലിയ പ്രശ്നമാണെന്ന് പറയാനാകില്ലെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കാരണം, ഉപയോഗം അതിവേഗം പടരുകയാണ്.
തിരുവനന്തപുരത്ത് നമ്മുടെ സഹപ്രവര്‍ത്തകന്റെ കുട്ടി പോലും ലഹരിക്കടിമയായി കൊല്ലപ്പെട്ടു. പോലീസുകാരുടെ ക്വാര്‍ട്ടേഴ്സില്‍ത്തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണു തുറന്നു പരിശോധിക്കണം. ഇത്തരം നിരവധി കേസുകളുണ്ടാകുന്നുണ്ട്. ഒരു എസ്പിയുടെ രണ്ടാണ്‍കുട്ടികളും ലഹരിയുടെ പിടിയിലായത് സഹിക്കാനാകാത്തതാണ്. ഇത് വളരെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്, സേതുരാമന് കൂട്ടിച്ചേര്‍ത്തു.
കൊച്ചി കമ്മിഷണറായി ചാര്‍ജെടുത്ത ശേഷം ലഹരിക്കെതിരേ കടുത്ത നടപടികളെടുത്തു വരികയാണ് കെ. സേതുരാമന്. പലരും മടിച്ചുനിന്ന, സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരി പരിശോധന നടത്താനുള്ള ധീരമായ നിലപാടെടുത്തും ഇദ്ദേഹമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: