Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്വര്‍ണചെങ്കോല്‍: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്‌

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1947 ആഗസ്ത് 14ന് അര്‍ധരാത്രി പുരോഹിതരില്‍ നിന്ന് ഏറ്റു വാങ്ങിയ അതേ ചെങ്കോല്‍ അവിടെ സ്ഥാപിക്കപ്പെടുന്നു. അന്നു നടന്ന ചടങ്ങുകളെല്ലാം ആവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമായി സ്ഥാപിക്കും. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും, ഇങ്ങനെയൊരു ചെങ്കോല്‍ കൈമാറിയതിനെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്(പഴയ അലഹാബാദ്)ലെ ആനന്ദഭവന്‍ മ്യൂസിയത്തില്‍ നിന്നാണ് സ്വര്‍ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്എത്തുന്നത്. നെഹ്രുവിന് കൈമാറിയ ചെങ്കോല്‍ നെഹ്രു കുടുംബത്തിന്റെ വസതിയായ, പിന്നീട് മ്യൂസിയമായി മാറിയ ആനന്ദഭവനിലാണ് സൂക്ഷിച്ചിരുന്നത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
May 26, 2023, 05:00 am IST
inMain Article

പുതിയ ഭാരതത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായി, 142 കോടി ഭാരതീയരുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായി പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് തന്നെ ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍ രാഷ്‌ട്രത്തിന് സ്വന്തമാകുന്നു. ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിലേക്ക് ലോകം മുറുവന്‍ ഉറ്റുനോക്കുന്ന അസുലഭമുഹൂര്‍ത്തമാണത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ, അധികാരകൈമാറ്റത്തിന്റെ പ്രതീകമായ സ്വര്‍ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ചടങ്ങിന്റെ പ്രൗഢിയും പ്രധാന്യവും വര്‍ധിപ്പിക്കുകയാണ്.

ചരിത്രം ആവര്‍ത്തിക്കുകയാണിവിടെ, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1947 ആഗസ്ത് 14ന് അര്‍ധരാത്രി പുരോഹിതരില്‍ നിന്ന് ഏറ്റുവാങ്ങിയ അതേ ചെങ്കോല്‍ അവിടെ സ്ഥാപിക്കപ്പെടുന്നു. അന്നു നടന്ന ചടങ്ങുകളെല്ലാം ആവര്‍ത്തി ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമായി സ്ഥാപിക്കും.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും, ഇങ്ങനെയൊരു ചെങ്കോല്‍ കൈമാറിയതിനെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്(പഴയ അലഹാബാദ്)ലെ ആനന്ദഭവന്‍ മ്യൂസിയത്തില്‍ നിന്നാണ് സ്വര്‍ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്എത്തുന്നത്. നെഹ്റുവിന് കൈമാറിയ ചെങ്കോല്‍ നെഹ്രു കുടുംബത്തിന്റെ വസതിയായ, പിന്നീട് മ്യൂസിയമായി മാറിയ ആനന്ദഭവനിലാണ് സൂക്ഷിച്ചിരുന്നത്.

1978ല്‍ കാഞ്ചി മഠത്തിലെ മഹാപെരിയവ ചെങ്കോലിന്റെ കഥ ഒരു ശിഷ്യനോട് പറഞ്ഞിരുന്നു. അന്നത് തമിഴ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ’വേളയില്‍ തമിഴ്‌നാട്ടില്‍ ഇതിന് വീണ്ടും വാര്‍ത്താപ്രധാന്യം ലഭിച്ചു. ചെങ്കോലിന്റെ പവിത്രതയും കഥയും പ്രധാനമന്ത്രി മോദിയെ ആകര്‍ഷിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോലിനെ അതിന്റെ യഥാസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനും മഠങ്ങളെ ആദരിക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നെഹ്രു ചെങ്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം തിരുവാടുതുറൈ മഠത്തില്‍ ഇപ്പോഴുമുണ്ട്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അധികാരകൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് പ്രഥമ പ്രധാനമന്ത്രിയാകാനിരുന്ന നെഹ്രുവിനോട് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനവൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോല്‍ എന്ന അധികാരമുദ്രയിലേക്ക് ചിന്തയെത്തുന്നത്. ഭാരതീയ അനുഷ്ഠാനപ്രകാരമുള്ള, അധികാരകൈമാറ്റത്തെ വിശിഷ്ടമാക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നോ എന്നതായിരുന്നു മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യം.

നെഹ്രു ഈ ചോദ്യം മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനും അവസാനഗവര്‍ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുമായി പങ്കുവെച്ചു. സി. രാജഗോപാലാചാരിയാണ് മഹത്തായ ചോള രാജവംശത്തിന്റെ പാരമ്പര്യ അധികാര കൈമാറ്റ മുദ്രയായ ചെങ്കോലിന്റെ കാര്യം നെഹ്രുവിനോടു പറഞ്ഞത്. പുതിയ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ പുരോഹിതര്‍ ചെങ്കോല്‍ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോല്‍ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

സി. രാജഗോപാലാചാരി നേരിട്ടാണ് സ്വര്‍ണ ചെങ്കോല്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ചെങ്കോല്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ പ്രമുഖ ശൈവമഠമായ തിരുവാടുതുറൈ മഠത്തിന്റെ ഇരുപതാമത് ഗുരുമഹാ സന്നിധാനം ശ്രീലശ്രീ അമ്പലവാന ദേശികസ്വാമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം മദ്രാസിലെ സ്വര്‍ണ്ണ വ്യാപാരികളായ വുമ്മിഡി ബംഗാരുചെട്ടിക്ക് ചെങ്കോലിന്റെ രൂപരേഖ കൈമാറി. അവരുടെ പണിശാലയിലാണ് ചെങ്കോല്‍ നിര്‍മ്മിക്കപ്പെട്ടത്. അഞ്ചടി ഉയരത്തില്‍ സ്വര്‍ണംപൊതിഞ്ഞ് രത്നങ്ങള്‍കൊണ്ട് അലങ്കരിച്ച ചെങ്കോലില്‍ ഏറ്റവും മുകളിലായി ഭഗവാന്‍ ശിവന്റെ വാഹ നമായ നന്ദികേശന്റെ രൂപവും കൊത്തിവെച്ചിരുന്നു.

ചെങ്കോല്‍ കൈമാറ്റ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ രാജഗോപാലാചാരി, മഠാധിപതി അമ്പലവാന ദേശികരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. പകരം പ്രതിനിധിയായി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാനെ അദ്ദേഹം നിയോഗിച്ചു. മന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കാന്‍ മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാന്‍ നാദസ്വരവിദ്വാന്‍ ടി.എന്‍. രാജരത്നംപിള്ളയെയും ചുമതലപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അവര്‍ ദല്‍ഹിയിലെത്തി.

നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുമുമ്പായിരുന്നു അധികാരക്കൈമാറ്റച്ചടങ്ങ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിനാണ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ചെങ്കോല്‍ ആദ്യം കൈമാറിയത്. 1947 ആഗസ്ത് 14ന് രാത്രി 11.45ന് മൗണ്ട് ബാറ്റണില്‍ നിന്ന് കുമാരസ്വാമി തമ്പിരാന്‍ ചെങ്കോല്‍ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പവിത്രമായ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് ഘോഷയാത്രയായി ചെന്ന് നെഹ്രുവിന് കൈമാറി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഋഷിവര്യനായ തിരുജ്ഞാന സംബന്ധര്‍ രചിച്ച കോളറു പതികം എന്ന പവിത്രമായ കീര്‍ത്തനവും ഈ സമയം അന്തരീക്ഷത്തില്‍ മുഴങ്ങി. പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ സ്വീകരിച്ച നെഹ്റു ഭാരതത്തെ ഭരിക്കാനുള്ള നിയോഗം അനുഗ്രഹാശിസ്സുകളോടെ സ്വീകരിക്കുകയായിരുന്നു.

ചരിത്രപ്രസിദ്ധമായ ഈ ചെങ്കോല്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അതിരുകളില്ലാത്ത പ്രതീക്ഷയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തവും സമൃദ്ധവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണിത്. പുതിയ ഭാരതം ലോകത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം നേടുന്നതിന് സാക്ഷ്യം വഹിക്കുന്ന, അമൃതകാലത്തിന്റെ പ്രതീകമാകുമിത്.

Tags: buildingചെങ്കോല്‍ചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.