Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നിശബ്ദത ഭേദിച്ച ആകാശ്: അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍; ആരും അറിഞ്ഞില്ല

ആകാശ് മധ്‌വാള്‍ എന്ന ബോളര്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സംസാരിക്കപ്പെടുന്ന താരം. മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ മരിക്കണോ ജീവിക്കണോ എന്ന് നിശ്ചയിച്ച കഴിഞ്ഞ ദിവസത്തെ കളിയിലെ പ്രകടനം താരത്തെ വലുതായി തന്നെ അടയാളപ്പെടുത്തിക്കളഞ്ഞു. 3.3 ഓവര്‍ എറിഞ്ഞ് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 25, 2023, 10:38 pm IST
inCricket

ആകാശ് മധ്‌വാള്‍ എന്ന ബോളര്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സംസാരിക്കപ്പെടുന്ന താരം. മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ മരിക്കണോ ജീവിക്കണോ എന്ന് നിശ്ചയിച്ച കഴിഞ്ഞ ദിവസത്തെ കളിയിലെ പ്രകടനം താരത്തെ വലുതായി തന്നെ അടയാളപ്പെടുത്തിക്കളഞ്ഞു. 3.3 ഓവര്‍ എറിഞ്ഞ് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ്.

29, വയസ്സ്, സിവില്‍ എന്‍ജിനിയറാണ്, ഉത്തരാഖണ്ഡിലെ റൂര്‍ക്ക സ്വദേശം. അഞ്ച് വര്‍ഷമായി ഐപിഎല്ലിന്റെ ഭാഗം. എന്നിട്ടും ഈ സീസണിന്റെ പാതി പിന്നിട്ടപ്പോളാണ് ആകാശ് മധ്‌വാള്‍ എന്ന പേര് പലരും കാണുവാനും കേള്‍ക്കുവാനും തുടങ്ങുന്നത് തന്നെ. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ(ആര്‍സിബി) നെറ്റ് ബോളറായാണ് ഐപില്ലിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് സീസണുകളില്‍ നെറ്റ് ബോളര്‍ പദവിയില്‍ തുടര്‍ന്നു. ഇടയ്‌ക്കൊരു സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറ്റം. അപ്പോഴും പദവിയില്‍ മാറ്റമില്ല. 2022ലെ കഴിഞ്ഞ സീസണില്‍ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റ് കളിക്കാനാവില്ലെന്ന സ്ഥിതിയായപ്പോള്‍ ടീം അംഗമാക്കുവാന്‍ തീരുമാനിച്ചു. അത്രമാത്രമേ ഉണ്ടായുള്ളൂ. ഒരു മത്സരത്തില്‍ പോലും താരത്തെ കളിക്കാരനായി ഇറക്കിയില്ല. ഇക്കൊല്ലം സീസണെത്തി. സൂര്യകുമാര്‍ തിരിച്ചെത്തി. എന്നിട്ടും നെറ്റ്‌ബോളര്‍ പദവിയിലേക്ക് മുംബൈ ഇന്ത്യന്‍സ് തരംതാഴ്‌ത്തിയില്ല. ടീമില്‍ നിലനിര്‍ത്തി. അപ്പോഴും കളിക്കാനിറക്കിയില്ല.

ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ച സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. മുംബൈ ഇന്ത്യന്‍സ് തുടക്കം മുതലേ അവസരം നല്‍കിയെങ്കിലും അര്‍ജുന് ഒട്ടും ശോഭിക്കാനായില്ല. ജസ്പ്രീത് സിങ് ബുംറ എന്ന സ്റ്റാര്‍ ബോളറുടെ ഒഴിവ് നികത്താനാവാത്തതിന്റെ പ്രയാസം അനുഭവിച്ചുവരികയായിരുന്നു മുംബൈ ഇന്ത്യന്‍സ്. അര്‍ജുന്‍ തെണ്ടുല്‍ക്കറും നിരാശപ്പെടുത്തിയതോടെ ആകാശ് മധ്‌വാളിനെ പരീക്ഷിച്ചു നോക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ പന്ത് ഏല്‍പ്പിച്ചു. മുംബൈയ്‌ക്ക് ഫൈനലിന് സമാനമായിരുന്ന ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു- ‘ഞങ്ങളിതാ ബുംറയുടെ ഒഴിവ് നികത്തിയിരിക്കുന്നു’.

ഇതിനോട് ആകാശിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. ബുംറ ബയ്യയുടെ ഒഴിവ് നികത്താന്‍ പോന്ന ആളൊന്നുമായിട്ടില്ല ഞാന്‍, ചെയ്യുന്നത് ചെറുപ്പം മുതല്‍ കൊണ്ടു നടന്ന പാഷന്‍ നടപ്പാക്കലാണ്. ആര്‍സിബിക്കുവേണ്ടി നെറ്റ് ബോളറായിരുന്ന കാലത്തും കാത്തുസൂക്ഷിച്ചത് ഇതേ പാഷന്‍ തന്നെയാണ്. എന്‍ജിനീയറിങ് പാസായ ഞാന്‍ ജോലി വരെ ഉപേക്ഷിച്ച് പാഷന് പിന്നാലെ പാഞ്ഞു, ഒരു സമ്പന്ന ചുറ്റുപാടില്‍ നിന്നുള്ളയാളല്ല ഞാന്‍, എന്നിട്ടും ബോള്‍ ചെയ്യുന്നു. എന്തെന്നാല്‍ ഇതെന്റെ പാഷനാണ്, അത് ഞാന്‍ തുടരുകതന്നെ ചെയ്യും- ആകാശ് മാധ്‌വാള്‍.

Tags: mumbai indiansആകാശ്ഐപിഎല്‍2023
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഒറ്റദിനം കൊണ്ട് ‘വിഘ്നേശ്വരന്‍’; മുംബൈ ഇന്ത്യന്‍സിന്റെ പുത്തന്‍ താരോദയം

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.