ന്യൂദല്‍ഹി: കൊച്ചിയിലെ വിവാദമായ ‘കട്ടിങ് സൗത്ത് ‘ വിഘടനവാദ മാധ്യമ സമ്മേളനത്തിന്റെ പേരില്‍ കാനഡയില്‍നിന്ന് ഫണ്ട് എത്തിച്ചതെന്നു സംശയിക്കുന്ന പഞ്ചാബി മാധ്യമ പ്രവര്‍ത്തക പ്രിയ സോളമനെതതിരെയും അന്വേഷണം. പരിപാടിയുടെ മുഖ്യ സംഘാടകനും ‘കോണ്‍ഫ്‌ലുവന്‍സ് മീഡിയ’ സ്ഥാപകനും ‘അഴിമുഖം’ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോസി ജോസഫിന്റെ ഭാര്യയാണ് പ്രിയ സോളമന്‍. പഞ്ചാബി ക്രിസ്ത്യാനിയാണെങ്കിലും കാനഡയിലുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. ജോസി ജോസഫിന്റെ ബിസിനസ് ബന്ധങ്ങളും ഐബി പരിശോധിക്കുന്നുണ്ട്. ജോസി ജോസഫിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘ഫ്രഷ് ടു ഹോം’ ഓണ്‍ലൈന്‍ മല്‍സ്യ വിപണന സ്ഥാപനത്തിനു ലഭിച്ച വിദേശ നിക്ഷേപങ്ങളും അന്വേഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്‍ അവസാനം ജോലിചെയ്തിരുന്നത് ജോസിയുടെ ‘അഴിമുഖം’ ലേഖകനായിട്ടാണ്
കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ , കോണ്‍ഫ്‌ലുവന്‍സ് മീഡിയ, ന്യൂസ് ലൗണ്‍ ട്രി, ന്യൂസ് മിനിട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘കട്ടിങ് സൗത്ത് ‘ എന്ന് പേരിട്ട സമ്മേളനം സംഘടിപ്പിച്ചത്. കട്ടിങ് സൗത്തിന്റെ ലോഗോയില്‍ ദക്ഷിണേന്ത്യയെ വേര്‍പിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് വിവാദമായത്.
സംഭവവുമായി ബന്ധപ്പെട്ട് ഐബി സംസ്ഥാന പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘാടകരെ ചോദ്യം ചെയ്തു വരികയാണ്. ‘ന്യൂസ് മിനിട്ട്’ എഡിറ്റര്‍ ധന്യ രാജേന്ദ്രനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ഐ ബി പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. മൊഴി രേഖാമൂലം എഴുതി വാങ്ങിയിട്ടുണ്ട്. സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷന്‍ കനേഡിയന്‍ ഹൈക്കമ്മിഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെന്നും അതിനുള്ള പണം ലഭിച്ചിരുന്നതായും ധന്യ രാജേന്ദ്രന്‍ മൊഴിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിച്ചത് കേരള മീഡിയ അക്കാഡമി ആണെന്നായിരുന്നു ഔദ്യോഗികമായ അറിയിപ്പ്. എങ്കില്‍ വിദേശത്തു നിന്ന് വന്ന പണം വീതിച്ചെടുത്തവര്‍ ആര് എന്നതും അന്വേഷിക്കുന്നുണ്ട്.
ജോസി ജോസഫിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘ഫ്രഷ് ടു ഹോം’ ഓണ്‍ലൈന്‍ മല്‍സ്യ വിപണന സ്ഥാപനം 2000 കോടിയുടെ വിദേശ നിക്ഷേപമാണ് ചുരുങ്ങിയ കാലം കൊണ്ട് സമാഹരിച്ചത്. ലോക പ്രശസ്ത ഓണ്‍ലന്‍ വിപണ കമ്പനിയായ ആമസോണ്‍ നിക്ഷേപം നടത്തുന്ന ആദ്യ കേരളാ സംരംഭമാണിത്. ദുബായിലെ ശതകോടീശ്വരന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറും നിക്ഷേപകനാണ്.
കേരളത്തിലും യുഎഇയിലും മീന്‍ കച്ചവടം നടത്തുന്ന സ്ഥാപനത്തിന് ഇത്രയേറെ നിക്ഷേപം ലഭിച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: