തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ നീന്തല്കുളത്തിന്റെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. മൂന്നാം ഘട്ട പരിപാലത്തിന്റെ ഭാഗമായി 3.84 ലക്ഷം രൂപയാണ് നല്ക്കുക. 38 ലക്ഷം രൂപയാണ് ഇതുവരെ നീന്തല് കുളം നവീകരണത്തിനായി നല്കിയത്.
ഊരാളുങ്കലിന് നവീകരണ ചുമതലയുള്ള നീന്തല്കുളത്തിനായി 2016 മെയ് മുതല് 2022 നവംബര് 14 വരെ ചെലവിട്ടത് 31,92,360 രൂപയാണ്. സര്ക്കാര് സമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ചിലവ്. കുളത്തിന്റെ നവീകരികണത്തിന് മാത്രം ചെലവായത് 18,06,789 രൂപയാണ്. മേല്ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയും, വാര്ഷിക അറ്റകുറ്റ പണികള്ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്ഷം അവസാനം പുറത്ത് വന്ന രേഖകള് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: