ബെംഗുളൂരു: സിദ്ധരാമയ്യക്കു പുറമേ മുഖ്യമന്ത്രി പദത്തിൽ കണ്ണുംനട്ടിരിക്കുന്ന കർണാടക പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാർ നിലപാട് കടുപ്പിക്കുന്നു. സോണിയാ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. നേതൃത്വം മുന്നോട്ട് വയ്‌ക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തിയും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.
പദവി പങ്കിട്ടെടുക്കാമെന്ന ഫോര്‍മുല സിദ്ധ മുന്നോട്ട് വെച്ചെങ്കിലും ഡികെ അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ദൽഹിയിലെത്തി സോണിയാ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ട് മുഖ്യമന്ത്രി പദം എന്ന ആവശ്യം ഉയര്‍ത്തുമെന്നാണ് സൂചന. നിയമസഭാകക്ഷി യോഗത്തിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കിയെന്നാണ് ശിവകുമാറിന്റെ പരാതി. അതേസമയം, സിദ്ധരാമയ്യയുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങള്‍ സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ട്.
നിയമസഭാ കക്ഷിയോഗത്തിന് ശേഷം നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്‌ക്കാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ശിവകുമാര്‍ അംഗീകരിച്ചില്ല. ടൈംഓഫ് ഇന്ത്യയോടായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ‘നിരീക്ഷകര്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തങ്ങള്‍ക്കാണ് പിന്തുണ കൂടുതലെന്ന് സിദ്ധരാമയ്യ ക്യാമ്പ് എങ്ങനെ അറിഞ്ഞു. രഹസ്യബാലറ്റിലൂടെയല്ലേ വോട്ട് തേടിയത്.’ എന്നാണ് ഡി കെ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: