തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22ന് യുഎസ് സന്ദര്‍ശനം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് തന്നെയാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് മോദി ഇക്കുറി യുഎസ് സന്ദര്‍ശിക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം, വ്യാപാരം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യരംഗം, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാക്കല്‍ എന്നീ വിഷയങ്ങള്‍ വരും.
ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില് ബൈഡനും ചേര്‍ന്നാണ്. വളരെ അടുപ്പമുള്ള, അതല്ലെങ്കില്‍ പ്രാധാന്യമുള്ള ലോകനേതാക്കളുടെ സന്ദര്‍ശനത്തിലാണ് യുഎസ് പ്രസിഡന്റും ഭാര്യയും പങ്കെടുക്കുക. മാത്രമല്ല, ഉയര്‍ന്ന നിലയിലുള്ള തന്ത്രപ്രധാന സ്വീകരണത്തില്‍ മാത്രമാണ് ഔദ്യോഗികമായ അത്താഴ വിരുന്നും ഒരുക്കാറുള്ളത്.
മാത്രമല്ല, സന്ദര്‍ശനത്തിനൊടുവില്‍ ഒരുമിച്ചുള്ള ഔദ്യോഗിക അത്താഴവിരുന്നും ഉണ്ടാകും. റഷ്യ-ഉക്രൈന് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. റഷ്യയ്ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം റഷ്യയ്ക്കുള്ള ലോക രാഷ്ട്രങ്ങളുടെ പിന്തുണ മറുഭാഗത്ത് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുമായി ഏറെ അടുപ്പമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തന്ത്രപരമായ പ്രാധാന്യം യുഎസ് കണക്കിലെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആറ് തവണയെങ്കിലും മോദി യുഎസ് സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: