Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടകില്‍ ആധിപത്യം പുലര്‍ത്താന്‍ ബിജെപി

കര്‍ണ്ണാടകത്തിലെ കശ്മീര്‍ എന്ന് വിളിക്കുന്ന കുടക് ജില്ലയിലെ ഇരുമണ്ഡലങ്ങളിലും തങ്ങളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ബിജെപി. കോണ്‍ഗ്രസ്സും, ജെഡിഎസ്സും പൊരുതി നില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം മുന്നില്‍ ആധിപത്യം തങ്ങള്‍ക്കു തന്നെയാണെന്ന് തെളിയിക്കുന്ന പ്രചാരണമാണ് ബിജെപി ഇരുമണ്ഡലങ്ങളിലും അഴിച്ചു വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 11:39 pm IST
inKerala

ഇരിട്ടി: കര്‍ണ്ണാടകത്തിലെ കശ്മീര്‍ എന്ന് വിളിക്കുന്ന കുടക് ജില്ലയിലെ ഇരുമണ്ഡലങ്ങളിലും തങ്ങളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ബിജെപി. കോണ്‍ഗ്രസ്സും, ജെഡിഎസ്സും പൊരുതി നില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം മുന്നില്‍ ആധിപത്യം തങ്ങള്‍ക്കു തന്നെയാണെന്ന് തെളിയിക്കുന്ന പ്രചാരണമാണ് ബിജെപി ഇരുമണ്ഡലങ്ങളിലും അഴിച്ചു വിട്ടത്.  

സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളില്‍ നിന്ന് കുടകിനെ വ്യത്യസ്തമാക്കുന്നത് ഈ രണ്ടു മണ്ഡലങ്ങളിലെയും മലയാളി വോട്ടര്‍മാരുടെ ആധിക്യമാണ്. അതുകൊണ്ടുതന്നെ മലയാളികളും ഉറ്റുനോക്കുന്ന രണ്ടു മണ്ഡലങ്ങളാണ് മടിക്കേരിയും വീര്‍ജ്‌പേട്ടയും. ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമായി ഒരുലക്ഷത്തോളം മലയാളി വോട്ടര്‍മാരുണ്ട്. അതുകൊണ്ടു തന്നെ കുടകിന്റെ മണ്ണില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്ന് നിശ്ചയിക്കുന്ന ശക്തിയാണവര്‍. പ്രചാരണത്തിന്റെ എല്ലാ മേഖലകളിലും അതുകൊണ്ട് തന്നെ ശക്തമായ മലയാളി സ്വാധീനവും പ്രകടമാണ്.  

കേരളത്തിലെ കണ്ണൂര്‍ ജില്ലയോടും വയനാട് ജില്ലയോടും അതിര്‍ത്തി പങ്കിടുന്ന കുടകിലെ നിയമസഭാ മണ്ഡലമാണ് വീരാജ് പേട്ട. ബിജെപിക്കൊപ്പമായിരുന്നു കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും വീരാജ് പേട്ട നിലയുറപ്പിച്ചിരുന്നത്. സിറ്റിംങ്ങ് എംഎല്‍എയും കര്‍ണ്ണാടക വിധാന്‍സഭ മുന്‍ സ്പീക്കറുമായ ബിജെപിയിലെ കെ.ജി. ബൊപ്പയ്യ തന്നെയാണ് അഞ്ചാം തവണയും ഇവിടെ രംഗത്തുള്ളത്. കോണ്‍ഗ്രസിന് വേണ്ടി എ.എസ്. പൊന്നണ്ണയും ജനതാദളിനായി മണ്‍സൂര്‍ അലിയും മത്സരരംഗത്തുണ്ട്. ബംഗളൂരു ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് എ.എസ്. പൊന്നണ്ണ. കുടകില്‍ ഇത്തവണ താമരവിരിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സിന് വേണ്ടി പൊന്നണ്ണ മത്സര രംഗത്തേക്ക് കടന്നുവന്നതെങ്കിലും ഇത് വെറും വ്യാമോഹം മാത്രമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.  

2,22,283 വോട്ടര്‍മാരാണ് വീരാജ് പേട്ട മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 60,000ത്തോളം വോട്ടര്‍മാര്‍ മലയാളികളാണ്. പൊന്നംപേട്ട, വീരാജ്‌പേട്ട, നാപോക്ക് താലൂക്കുകളിലായി 273 പോളിംങ്ങ് ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 49.40 ശതമാനം ബി ജെപിക്കും 40.94 ശതാനം വോട്ട് കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. ഏഴ് ശതമാനം വോട്ട് മാത്രമെ അന്ന് ജനതാദളിന് നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടുതന്നെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുന്നേര്‍ പോരാട്ടം തന്നെയാണ് നടക്കുന്നത്.  

മറ്റൊരു മണ്ഡലമായ മടിക്കേരി കുടക് ജില്ലയുടെ ആസ്ഥാനം കൂടിയാണ്. മടിക്കേരിയിലും ശക്തമായ ത്രികോണ മത്സരമാണെന്ന് പറയാമെങ്കിലും എട്ടാം തവണയും മത്സരിക്കുന്ന സിറ്റിംങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ അപ്പാച്ചു രഞ്ചന്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. ജനതാദളിലെ നപ്പണ്ണ മുത്തപ്പയും കോണ്‍ഗ്രസിലെ ഡോ. മന്ദര്‍ ഗൗഡയുമാണ് പ്രധാന എതിരാളികള്‍. ഇവിടെ എസ്ഡിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.  

മണ്ഡലത്തിലെ 2,30,359 വോട്ടര്‍മാരില്‍ 40,000 ത്തോളം പേര്‍ മലയാളികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.68 ശതമാനം നേടിയാണ് ബിജെപി ആധിപത്യം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ജെഡിഎസിന് 32.23 ശതമാനവും മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്  22.55 ശതമാനവുമാണ് ലഭിച്ചത്. മടിക്കേരി, സോമവാര്‍പേട്ട, കുശാല്‍ നഗര്‍ താലൂക്കുകളിലായി 269 പോളിംങ്ങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മടിക്കേരിയും കുശാല്‍ നഗറും ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സ്വാധീന മേഖലകളാണ്. സോമവാര്‍പേട്ടയാണ് ജനതാദളിന്റെ ഏക പ്രതീക്ഷ. ഇക്കുറി എസ്ഡി പിഐ സ്ഥാനാര്‍ത്ഥിയും കൂടി മത്സര രംഗത്ത് എത്തിയത് ബിജെപി ക്ക് ഏറെ സഹായകരമാണ് എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.  

ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന മലയാളിവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിരവധി എംപിമാരും എംഎല്‍എമാരും ഉന്നത രാഷ്‌ട്രീയ നേതൃത്വവും ഇരുമണ്ഡലങ്ങളിലും ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാ പ്രചാരണങ്ങളെയും മറികടന്ന് ബിജെപി ഇവിടെ ശക്തമായ സാന്നിധ്യമാണ്.

Tags: കര്‍ണ്ണാടകbjpelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.