ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് 4 ദിവസം മാത്രം ശേഷിക്കെ തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായിരുന്നു. 26 കിലോ മീറ്റര്‍ നീണ്ട റോഡ് ഷോ മൂന്നു മണിക്കൂര്‍ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്.

രാവിലെ 10 മണിയോടെ ജെ പി ഏഴാം നഗര്‍ഘട്ടത്തില്‍ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിലാണ് സമാപിച്ചത്. എം പിമാരായ തേജസ്വി സൂര്യ, പിസി മോഹന്‍ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരുന്നു റോഡ് ഷോ.

റോഡിന്റെ ഇരു വശങ്ങളിലുമായി തടിച്ചു കൂടിയ ജനങ്ങളെ മോദി അഭിസംബോധന ചെയ്തു. വന്‍ ജനാവലിയായിരുന്നു മോദിയെ കാണാനായി ഉണ്ടായിരുന്നത്.

റോഡ് ഷോയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. 12 നിയമസഭ മണ്ഡലങ്ങളിലായായിരുന്നു റോഡ് ഷോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: