അഡ്വ.ആര്.പത്മകുമാര്‍
ദീര്‍ഘകാലത്തെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ് നമ്മുടെ ഭരണഘടന. ഡോ.ബി.ആര്.അംബേദ്കറടക്കമുള്ള ഏറെ വിവേകമതികളുടെ കൂട്ടായ അധ്വാനത്തിലൂടെയാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. മൂന്ന് അധികാരകേന്ദ്രങ്ങളാണ് നമുക്കുള്ളത്. നിയമനിര്‍ണം നടത്തുന്നത് പാര്‍ലമെന്റാണ്. നിര്‍വഹണ അധികാരം എക്സിക്യൂട്ടീവിനുള്ള നിയമ വ്യാഖ്യാനമാണ് ഉയര്‍ന്ന നീതി പീഠങ്ങള്‍ നിര്‍വഹിക്കുന്നത്. അധികാരങ്ങളുടെ ഈ വിഭജനം ലംഘിക്കാന്‍ പാടില്ലാത്തതാണ്. സാമൂഹികമായ ആവശ്യങ്ങള്‍, ആവലാതികള്‍, പരിഹാരങ്ങള്‍ ഇവ കണക്കിലെടുത്താണ് നിയമങ്ങുണ്ടാവുന്നത്. ജനപ്രതിനിധികളാണ് സാവകാശമായും, പരിചിന്തനം നടത്തിയും നിയമ നിര്‍മ്മാണം നടത്തുക. സുപ്രീംകോടതിയോ, ഹൈക്കോടതികളോ നിയമനിര്‍മ്മാണം നടത്തിക്കൂടാത്തതാണ്. ആവശ്യമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിനെ നിയമനിര്‍മ്മാണമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ഓര്മ്മപ്പെടുത്താവുന്നതാണ്. ഇത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്.
അടുത്തകാലത്ത് സുപ്രീംകോടതിയിലെ ചില പ്രവണതകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. കേസുകള്‍ വാദം കേള്േക്കണ്ടത് അതിന്റെ സീനിയോറിറ്റി, ഗൗരവം ഇവകണക്കിലെടുത്തായിരിക്കണം. സ്വവര്‍ഗാനുരാഗികളുടെ കേസുകള്‍, അതിവേഗത്തിലും മുന്‍വിധിയോടെയും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് പരിഗണിച്ചുവെന്നത് നടുക്കമുണ്ടാക്കുന്നതാണ്. ആണും പെണ്ണും ചേര്ന്നകുടുംബങ്ങളുള്ള ഇന്ത്യന്‍ സമൂഹത്തില്‍ സ്വവര്‍ഗാനുരാഗികള്‍ തുലോം തുച്ഛമാണ്. തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന പാശ്ചാത്യസമ്പ്രദായങ്ങളുടെ സൃഷ്ടിയാണ് സ്വവര്‍ഗാനുരാഗം. അത്തരക്കാരെ വിവാഹം കഴിപ്പിക്കുന്നതാണോ അടിയന്തിര പ്രാധാന്യമുള്ള വിഷയമെന്നത് സുപ്രീംകോടതി പരിഗണിച്ചില്ല. ഗൗരവമേറിയ കേസ്സുകള്‍, പതിറ്റാണ്ടായി തീര്‍പ്പാവാതെ കിടക്കുകയാണ്. ദീര്‍ഘകാലമായി ജയലില്‍ കഴിയുന്ന കുറ്റവാളികളുടെ കേസ്സുകള്‍ മുതല്‍ ഭരണഘടനാപ്രശ്നങ്ങള്‍ വരെയുണ്ട്. ഇതൊന്നും പരിഗണിക്കപ്പെടുന്നില്ല. കോടതിക്ക് സമയമില്ലായെന്നാണ് സുപ്രീംകോടതി രജിസ്ട്രി പറയാറുള്ളത്. ശബരിമല വിഷയത്തില്‍ വിശാലബഞ്ച് രൂപീകരിച്ചിട്ടുപോലുമില്ല. ക്ഷേത്രഭരണത്തിലെ സര്‍ക്കാര്‍ ഇപെടലിനെതിരായ സുബ്രഹ്മണ്യസ്വാമിയുടെ കേസും പരിഗണനയിലെടുത്തിട്ടില്ല. രണ്ടരലക്ഷത്തിലധികം വരുന്ന കശ്മീരിപണ്ഡിറ്റുകളെ കശാപ്പ് ചെയ്തതു സംബന്ധിച്ച കേസുകളിലും മതിയായ പരിഗണന നല്‍കുന്നതിന് സുപ്രീംകോടതി തയ്യാറായിട്ടില്ല. വംശഹത്യക്ക് വിധേയരായ കശ്മീരി ഹിന്ദുക്കള്‍ക്ക് വാദം നടത്തുന്നതിനു പോലും കഴിഞ്ഞില്ലയെന്നതാണ് ഏറെ സങ്കടകരമായ വസ്തുത. സ്വതന്ത്രഭാരതത്തിലെ ലക്ഷണമൊത്ത മനുഷ്യക്കുരുതിയുടെ അധ്യായം നിയമപരമായി അടക്കപ്പെടുകയും ചെയ്തു. നീതിപീഠത്തിന്, യാതൊരു അലട്ടും ഇക്കാര്യത്തിലുണ്ടായില്ല.
നമ്മുടെ ജഡ്ജിമാരുടെ സാമൂഹിക വീക്ഷണമാണ് ഇത്തരത്തിലുള്ള കപടമായ പ്രശ്നങ്ങള്‍ക്ക് സമയം കളയുന്നതിനിടവരുത്തുന്നത്. ഭാരതത്തിന്റെ സംസ്കാരവും അതിലുള്‍പ്പെട്ട കുടുംബ സംവിധാനത്തെയും കുറിച്ച് നമ്മുടെ ജഡ്ജിമാര്‍ക്ക് മതിയായ അറിവില്ലായെന്ന് തോന്നുന്നു. ജൈവപരമായി ആണും ആണും ചേര്‍ന്നാല്‍ കുട്ടികളോ, കുടുംബമോ ഉണ്ടാവുകയില്ലല്ലോ, പെണ്ണും പെണ്ണും ചേര്‍ന്നാല്‍ ഇതുതന്നെയാണ് സ്ഥിതി. തലമുറ നിലനില്ക്കണമെന്ന തിരിച്ചറിവ് എന്താണ് സൂപ്രീംകോടതിക്കില്ലാതെ പോവുന്നത്. നമ്മുടെ ജഡ്ജിമാര്‍ക്ക് ലഭിച്ച പാശ്ചാത്യവിഭ്യാഭ്യാസമാണോ വില്ലനാവുന്നത്. കുടുംബത്തില്‍ നിന്നും ഇതരപരിസരങ്ങളിലുടെയും ലഭിച്ച അറിവുകളും പ്രധാനമാണ്. ജസ്റ്റിസ് സ്ക്രൂട്ടന്‍ പ്രഭു (1920) പറഞ്ഞത് പ്രസക്തമാണ്. ജഡ്ജിമാര്‍ ഉള്‍ക്കൊണ്ടിട്ടുള്ള ആശയങ്ങളും നിലപാടുകളുമുണ്ട്. അവര്‍ക്ക് അടുപ്പമുള്ള ചിന്താവ്യവഹാരങ്ങളും. എന്നാല്‍ അതില്‍ നിന്ന് വേറിട്ട ആശയങ്ങളെ അവര്‍ നിരാകരിക്കുകതന്നെ ചെയ്യും. ഇതാണിവിടെയും സംഭവിക്കുന്നത്.
ഭാരതത്തിന്റെ വൈവിധ്യവും സാംസ്കാരിക ദേശീയതയും കിഴക്കും പടിഞ്ഞാറുമുള്ള ചിന്തകന്മാര് അംഗീകരിച്ചിട്ടുള്ളതാണ്. തകര്‍ക്കപ്പെടാത്ത അപൂര്‍വം സംസ്കാരങ്ങളിലൊന്നാണ് ഭാരതത്തിന്റെ സംസ്കാരം. എത്രയോ കാലം മുമ്പ് മെക്കാളെ പ്രഭു ബ്രിട്ടീഷ് പ്രഭുസഭയില്‍ പറഞ്ഞത് നമുക്ക് ഓര്‍മിക്കാം. ഭാരതത്തെ കോളനിയാക്കി മാറ്റാനുള്ള ആലോചനയിലാണ് മെക്കാളെ സായ്പ് ഇതു പറഞ്ഞത്. ഭാരതത്തെ കീഴ്പ്പെടുത്താനെളുപ്പമല്ല, അവിടെ സജീവമായ ഒരു സാംസ്കാരികധാര നിലവിലുണ്ട്. അതില്‍ ആത്മീയതയും കുടുംബവുമുണ്ട്. ഭാരതത്തിന്റെ സംസ്കാരത്തെ തകര്‍ത്തുകൊണ്ടു മാത്രമെ നമുക്ക് വിജയിക്കാനാവുകയുള്ളൂ. അവിടത്തെ ഭാഷകള്‍ തകര്‍ക്കപ്പെടണം. ഇംഗ്ലീഷ് പ്രോല്‍സാഹിപ്പിക്കുകയും വേണം. ഭാരതത്തിന്റെ പാരമ്പര്യം മോശമാണെന്ന ധാരണ അഭ്യസ്തവിദ്യരിലുണ്ടാക്കിയാല് നമുക്ക് അവരെ തോല്പ്പിക്കാനെളുപ്പമാവും. മെക്കാളെയുടെ വാക്കുകളെയാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ദുരന്തം സൃഷ്ടിക്കുന്നത്. ജഡ്ജിമാര്‍, ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന വിനാശകരമായ സമ്പ്രദായം മറ്റെവിടെയുമില്ല. നിലവിലുള്ള ജഡ്ജിമാരുടെ രക്തബന്ധത്തില്പ്പെടുന്നവരാണ് മിക്കപ്പോഴും നിയമിക്കപ്പെടുക. ഒരു തരത്തിലുള്ള നാടുവാഴിത്ത സമ്പ്രദായമാണ് ഇപ്പോഴും പുലര്‍ന്നുവരുന്നത്. ഇത് ഭരണഘടനാവിരുദ്ധവുമാണ്. ജഡ്ജിമാരെ നിയമിക്കേണ്ടത് ഇന്ത്യന്‍ പ്രസിഡന്റാണ്. അതാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്. ചീഫ്ജസ്റ്റീസുമായി ആശയവിനിമയം നടത്തിയാല്‍ മതിയാകും. അതായത് ഭരണവിഭാഗമാണ് ജഡ്ജിമാരെ നിയമിക്കേണ്ടത്, ജഡ്ജിമാരല്ലെന്നാണിതിന്റെ പൊരുള്‍. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജഡ്ജി നിയമനത്തില്‍ ഇടപെടുന്നുണ്ട.് ഇത് സുപ്രീംകോടതിക്ക് ഇഷ്ടക്കേടുണ്ടാക്കുന്നതാണ്, തങ്ങള്‍ നിശ്ചയിരുന്നവര്ക്ക് ഉടന്‍ നിയമനം വേണമെന്നാണ് അവരുടെ നിലപാട്. പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമസഭകളും ചേര്‍ന്ന് പാസ്സാക്കിയ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മീഷനെന്ന പരിഷ്കൃത നിയമത്തെ സുപ്രീംകോടതി റദ്ദാക്കുകയാണുണ്ടായത്. നിയമനങ്ങള്‍ ഭരണഘടനാനുസൃതമാകണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതിന് സുപ്രീംകോടതി തയാറാകാത്തപക്ഷം, ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നമുക്ക് നേരിടേണ്ടതായി വരുമെന്നതില്‍ സംശയമില്ല. അതിന്റെ പ്രത്യാഘാതം താങ്ങുന്നതിന് ഭാരതത്തിന് കഴിഞ്ഞെന്നുവരില്ല. ശൈഥില്യവും അരാജകത്വവുമായിരിക്കും ഉണ്ടാവുന്നത്. നമ്മുടെ ഭരണഘടന ജനങ്ങളുടേതാണ്. ജനതയാണ് രാഷ്ട്രത്തിന്റെ നിര്‍മാതാക്കള്‍. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും, ന്യായാധിപ പ്രഭുക്കളെ തിരുത്തുകയുമാണ് വേണ്ടത്.
(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)
ഫോണ്‍ : 9447212198
പ്രതികരിക്കാൻ ഇവിടെ എഴുതുക: