ന്യൂദല്‍ഹി: മാലദ്വീപിന് ഇന്ത്യ പട്രോളിങ് കപ്പലും ലാന്‍ഡിങ് ക്രാഫ്റ്റും (സൈന്യത്തെ എത്തിക്കാനുള്ള ജലയാനം) സമ്മാനിച്ചു. പഴക്കം ചെന്ന കപ്പലായ ഹുറാവിക്ക് പകരമേര്‍പ്പെടുത്തിയ കപ്പല്‍ കമ്മീഷന് ചെയ്യുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്തു. പ്രസിഡന്റ് സോലിഹിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, പഴയ ഹുറാവിക്ക് പകരം കപ്പല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
ഒരു അധിക ലാന്‍ഡിങ് ക്രാഫ്റ്റും സമ്മാനിച്ചു. മാലദ്വീപിന്റെ കോസ്റ്റ് ഗാര്‍ഡിന്റെ ‘ഏകത തുറമുഖ’ത്തിന് രാജ്നാഥും ദീദിയും ചേര്‍ന്ന് തറക്കല്ലിട്ടു. കോസ്റ്റ്ഗാര്‍ഡ് തുറമുഖത്തിന്റെ വികസനവും സിഫാവരുവിലെ അറ്റകുറ്റപ്പണി സൗകര്യവും ഇന്ത്യയുടെ ധനസഹായത്തോടെയുള്ള ഏറ്റവും വലിയ പദ്ധതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: