Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ല, അരിക്കൊമ്പന്‍ എവിടെ, തെരച്ചിലില്‍; അവസാനം സിഗ്നല്‍ ലഭിച്ചത് കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന്‌

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം ഓരോ മണിക്കൂറിലും ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചിരുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 09:56 am IST
in Kerala

കുമളി : ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാറിലേക്ക് കാടുകയറ്റിയ അരിക്കൊമ്പനെ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താനായില്ല. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ കഴിഞ്ഞ ദിവസം രാത്രിമുതല്‍ ലഭിക്കുന്നില്ല. ഒടുവില്‍ സിഗ്‌നല്‍ ലഭിച്ചത് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലായിരുന്നു.  

കാലാവസ്ഥ പ്രതികൂലമായതിനാലാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിലാണെങ്കില്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കില്ലെന്നും വിദഗ്ധര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. തമിഴ്‌നാടിലെ മാവടിയില്‍ നിലവില്‍ അരിക്കൊമ്പന്‍ ഉണ്ടാകാം എന്നാണ് വിലയിരുത്തല്‍.

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം ഓരോ മണിക്കൂറിലും ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചിരുന്നതാണ്. കഴിഞ്ഞദിവസം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുമുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കാട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ കാലാവസ്ഥ അനുകൂലമാകുകയോ ചെയ്താല്‍ സിഗ്‌നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ പ്രതികരിച്ചു. പെരിയാര്‍ കടുവ സങ്കേതത്തെക്കാള്‍ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാര്‍പ്പിക്കാനുള്ള മിക്കച്ച ഇടം. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തില്‍ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പ്രചാരം കൊടുക്കാതെ കാര്യങ്ങള്‍ ചെയ്യണമായിരുന്നുവെന്നും ഈസ കൂട്ടിച്ചേര്‍ത്തു.  

Tags: അരിക്കൊമ്പന്‍ ദൗത്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൊണ്ട് പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി; അഭിഭാഷകന് 25,000 രൂപ പിഴയിട്ടു

Kerala

അരിക്കൊമ്പന്‍ ആരോഗ്യവാന്‍, അവശനെന്ന പ്രചാരണം തെറ്റ്; പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്ന് തമിഴ്‌നാട്

Kerala

അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ തിരികെ കൊണ്ടുവരിക ദുഷ്‌കരം; കര്‍ശ്ശന നിരീക്ഷണവുമായി തമിഴ്‌നാട് വനം വകുപ്പ്

Kerala

അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു

Kerala

എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടി മാത്രം; അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വച്ചു പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.