തിരുവനന്തപുരം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.ജി. ഗിരികുമാറിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതവും ഗുഡാലോചനയുടെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍.
തിരുവനന്തപുരം നഗരസഭയുടെ പിറ്റിപി വാര്‍ഡിനെ പ്രതിനിധികരിക്കു അഡ്വ.വി.ജി. ഗിരികുമാര്‍ നഗരസഭയുടെ അഴിമതിക്കെതിരെ നടത്തിയ ജനകീയ പേരാട്ടങ്ങളില്‍ സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിയാണ് കള്ള കേസില്‍പ്പെടുത്തി അദ്ദേഹത്തെ ജയിലിനുള്ളിലാക്കിയത്. ഇതിനെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്നും അദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുില്‍ നടത്തിയ മാര്‍ച്ചില്‍ ബിജെപി. സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി. സുധീര്‍ ഉത്ഘാടനം ചെയ്തു. അദ്ധ്യക്ഷനായി കരമന അജിത്ത്, ജില്ലാ ജന.സെക്രട്ടറി വെങ്ങാനുര്‍ സതീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തിരുമല അനില്‍, ആര്.എസ്. രാജീവ്, ജില്ലാ സെക്രട്ടറിമാരായ മുളയറ രതീഷ്, മഞ്ചു തിരുമല, ബീനമുരുകന്‍, ജില്ലാ ട്രഷറര്‍ എം.ബാലമുരളി നഗരസഭാ കൗസില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന്, ബി.ജെ.പി നോതാക്കളായ പോങ്ങുംമൂട് വിക്രമന്, ജയാരാജീവ്, സജിത്, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: