മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരൂരിന് സമീപം വച്ചാണ് കല്ലേറുണ്ടായത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷന് കഴിഞ്ഞയുടനാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് വിളളല്‍ വീണതായാണ് റിപ്പോര്‍ട്ട്.
വൈകിട്ട് 5.20ഓടെയാണ് സംഭവം. കാര്യമായ തകരാര്‍ സംഭവിക്കാത്തതിനാല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയാണ്. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: