ബെംഗളൂരു : കര്‍ണാടകയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ വികസനവും ക്ഷേമ പദ്ധതികളുമാണ് നടപ്പിലായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമ വികസനം എന്നിവയ്ക്കാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കര്‍ണാടക കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയുടെ പുരോഗതിക്ക് തടസം നില്‍ക്കുന്നവരാണ്. സംസ്ഥാനത്തെ കര്‍ഷകരേയും സാധാരണക്കാരേയും യുവാക്കളേയും സ്ത്രീകളേയും കോണ്‍ഗ്രസ് അവഗണിച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീന്‍ ബൗള്‍’ ചെയ്ത് ബിജെപിക്കൊപ്പം നില്ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം എന്നിവയ്ക്കാണ് ബിജെപി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാന്‍ കഴിയുന്ന പാര്‍ട്ടിയും ബിജെപി മാത്രാണ് ഉള്ളത്. കര്‍ണാടകയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: