ലണ്ടന്‍: ബിബിസി മേധാവി റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവച്ചു. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കുള്ള ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, വിവാദം കത്തിയതോടെയാണ് രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം കൂടിയായ ഷാര്‍പ്പ്, 2021ല്‍ അന്നത്തെ പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിന് വലിയ തോതില്‍ വായ്പ്പ സംഘടിപ്പിച്ചു നല്‍കിയെന്നാണ് കണ്ടെത്തല്‍. അതിനു ശേഷമാണ്, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരം, ഷാര്‍പ്പിനെ ബിബിസി ചെയര്‍മാനാക്കിയത്. ബോറീസിന്റെ സ്വന്തം പാര്‍ട്ടിക്കാരനാണ് ഷാര്‍പ്പ്. അറിയാതെയാണ് ചട്ടങ്ങള്‍ ലംഘിച്ചതെന്നാണ് ഷാര്‍പ്പിന്റെ വാദം.
ബ്രിട്ടീഷ് സര്‍ക്കാരിനും നേതാക്കള്‍ക്കും സ്വതന്ത്ര സ്ഥാപനമെന്ന് അവകാശപ്പെടുന്ന ബിബിസിക്കു മേലുള്ള സ്വാധീനമാണ് സംഭവം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: