തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണെന്ന് വന്ദേഭാരതിനെ അനുമോദിച്ച് സന്തോഷ് ജോർജ് കുളങ്ങര.
ലോക നിലവാരത്തിലുള്ള ട്രെയിനുകൾ ഉണ്ടാവുന്നത് ടൂറിസം വളർച്ചയുടെ ആദ്യ പടിയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴാണ് ലോക നിലവാരത്തിലുള്ള റെയിൽവേ സംവിധാനങ്ങൾ രൂപപ്പെടുന്നത്. – സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ആവര്‍ത്തിച്ചു.
ഇപ്പോൾ അത് ഉണ്ടായതിൽ സന്തോഷമുണ്ട്.നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. വന്ദേ ഭാരത് റെയിൽവേ സംവിധാനത്തിന്റെ അപ്ഗ്രഡേഷൻ ആണ്. നിലവിരെ റെയിൽവേ സംവിധാനത്തിലൂടെ ഓടാൻ കഴിയുന്ന ആധുനികമായ ട്രെയിനാണ് വന്ദേ ഭാരത്- സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
കേരളത്തിലെ 34 സ്റ്റേഷനുകളും 24 മാസങ്ങളില്‍ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം ഷൊര്‍ണൂര്‍ വരെയുള്ള തീവണ്ടിപ്പാത കൂടുതല്‍ 130 കിലോമീറ്ററിലും അധികം വേഗതയില്‍ ഓടാന്‍ പാകത്തില്‍ സജ്ജീകരിക്കാന്‍ 381 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: