Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരവം മുഴക്കി ആയിരങ്ങള്‍;കുട്ടികള്‍ പതാക വീശി; പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി; വന്ദേ ഭാരത് കുതിച്ചു

ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളുടേയും അടുത്തെത്തി പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 05:23 pm IST
inKerala
ചിത്രം; എം ആര്‍ ദിനേശ് കുമാര്‍

ചിത്രം; എം ആര്‍ ദിനേശ് കുമാര്‍

തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വേസ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. ഗവര്‍ണറും മുഖ്യമന്ത്രിയും റയില്‍വേമന്ത്രിയും എം പിയും കയ്യടിച്ചു. രണ്ട് പഌറ്റ് ഫോമുകളിലായി തടിച്ചുകിടിയ കുട്ടികള്‍ ദേശീയ പതാക വീശി. മുതിര്‍ന്നവര്‍ കൈവീശി. കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് കുതിച്ചു പാഞ്ഞു. ചരിത്രത്തിലേക്ക്.  സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ അഭിമാന തീവണ്ടി കേരളത്തിന്റെ പാതയിലൂടെ ഓടി.

 അതിരാവിലെ മുതല്‍ തമ്പാനൂര്‍ പരിസരം ഉത്സവമയമായിരുന്നു. ചരിത്രയാത്രയില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ച മാധ്യമ പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ ആകാംക്ഷാ മനസ്സുമായി സ്റ്റേഷനിലെത്തി. 10. 30 നായിരുന്നു ഫഌഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും 20 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്.   മുന്നിലെ  രണ്ടു ബോഗികളില്‍ തെരഞ്ഞെടുത്ത സ്‌ക്കൂള്‍ കുട്ടികളായിരുന്നു  യാത്രക്കാര്‍. വന്ന ഉടന്‍  പ്രധാനമന്ത്രി നേരെ കുട്ടികള്‍ ഇരുന്ന ബോഗിയിലേക്ക് കയറി.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി  എന്നിവരും ഒപ്പം കയറി. ഒരു ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളുടേയും അടുത്തെത്തി പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി.  ആശയങ്ങള്‍ പങ്കുവെച്ചും കവിത ചൊല്ലിയും വരച്ച ചിത്രങ്ങളില്‍ കയ്യൊപ്പു ചോദിച്ചും കുട്ടികള്‍ മികവ് കാട്ടി. പ്രചോദനം നല്‍കുന്ന പ്രതികരണം പ്രധാനമന്ത്രിക്ക് ഓരോരുത്തരില്‍നിന്നും ലഭിച്ചു.

കുട്ടികളുമായി സംവദിച്ച ശേഷം  പുറത്തിറങ്ങിയ നരേന്ദ്രമോദി ഒന്നാം നമ്പര്‍ ഫഌറ്റ് ഫോമില്‍ തയ്യാറാക്കിയിരുന്ന പ്രത്യേക വേദിയിലേക്ക്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  കഥകളി ശില്പം പ്രധാനമന്ത്രിക്ക് നല്‍കി. തുടര്‍ന്ന് പച്ചക്കൊടിയും.  കൊടി കൈമാറിയപ്പോള്‍ തന്നെ സ്‌റ്റേഷനില്‍  തടിച്ചുകിടിയ ജനങ്ങള്‍ ആരവം മുഴക്കി. ‘വന്ദേഭാരതം കീ ജയും മോദീ കീ ജയും’ മുഴങ്ങി.   പ്രധാനമന്ത്രി പച്ചക്കൊടി വീശിയതോടെ  ആരവം ഉച്ഛസ്ഥായിയിലായി.  സംസ്ഥാനത്തെ ആദ്യ  വന്ദേഭാരത് എക്‌സ്പ്രസ് കുതിച്ചു.

കന്നിയാത്രയ്‌ക്ക് വിദ്യാര്‍ത്ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംഘത്തെ കൂടാതെ  രാഷ്‌ട്രീയ സാംസക്കാരിക സാമ്പത്തിക  രംഗത്തെ പ്രമുഖരും എത്തി. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്,  ,എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജരും സാമ്പത്തിക വിദഗ്ധനുമായ ആദി കേശവന്‍, നിംസ് എംഡി ഫൈസല്‍ ഖാന്‍, പങ്കജകസ്തൂരി എംഡി ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, നടന്‍ വിവേക് ഗോപന്‍,പോത്തന്‍കോട് ആശ്രമം സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി പ്രമുഖ വ്‌ളോഗര്‍മാര്‍ എന്നിവര്‍ കന്നിയാത്രിയില്‍ പങ്കാളികളായി.

 ജോര്‍ജ് ഓണക്കൂര്‍, ഭീമാ ഗോവിന്ദന്‍, ജി രാജ്‌മോഹന്‍, ഗോശാല വിഷ്ണു വാസുദേവന്‍, ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, സി ശിവന്‍കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷിയാകാനെത്തി

Tags: വന്ദേഭാരത് എക്സ്പ്രസ്വന്ദേ ഭാരത് ട്രെയിന്‍vande bharat express
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

Kerala

ആവേശമായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്; സ്ഥിരമാക്കണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.