Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ച്ച; പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായും എസ്.പി.ജിക്ക്, പോലീസിന് നിയന്ത്രണം, പ്രത്യേക നിരീക്ഷണത്തിന് നേവി കപ്പലുകള്‍

സംസ്ഥാനത്തെ ഐപിഎസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏല്‍പ്പിക്കേണ്ടതില്ലെന്നാണ് എസ്പിജിയുടെ നിര്‍ദേശം. ഇതനുസരിച്ച് പുതിയ പ്ലാന്‍ തയാറാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 24, 2023, 10:04 am IST
inKerala
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതമോതി എറണാകുളം നഗരത്തില്‍ സ്ഥാപിച്ച കമാനങ്ങളിലൊന്ന്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതമോതി എറണാകുളം നഗരത്തില്‍ സ്ഥാപിച്ച കമാനങ്ങളിലൊന്ന്‌

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സംസ്ഥാന ഇന്റലിജന്‍സ്  തയാറാക്കിയ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സുരക്ഷാ സംവിധാനം പൂര്‍ണമായും എസ്പിജിയും ഐബിയും ഏറ്റെടുത്തു. പോലീസിന് ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി. അതേസമയം സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറിനോട് ഡിജിപി വിശദീകരണം തേടി.

ചോര്‍ച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജന്‍സ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതല്‍ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കാനാണ് നിര്‍ദേശം. ഇതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് എത്തി. ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ ഐബിയുടെ ഡെപ്യൂട്ടി ചീഫ് തലസ്ഥാനത്തും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലും എത്തിയിട്ടുണ്ട്. കൂടാതെ കോസ്റ്റ്ഗാര്‍ഡ്, നേവി കപ്പലുകള്‍ പ്രത്യേക നിരീക്ഷണം നടത്തും. ആക്കുളത്തെ തെക്കന്‍ വ്യോമ കമാന്‍ഡ് ആകാശ നിരീക്ഷണവും ശക്തമാക്കും.  

സംസ്ഥാനത്തെ ഐപിഎസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏല്‍പ്പിക്കേണ്ടതില്ലെന്നാണ് എസ്പിജിയുടെ നിര്‍ദേശം. ഇതനുസരിച്ച് പുതിയ പ്ലാന്‍ തയാറാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ നല്കിയ പ്ലാനില്‍ ഡിവൈഎസ്പിമാര്‍ക്ക് സഹിതം നേരിട്ട് ചുമതലകള്‍ നല്കിയിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതനുസരിച്ച് പുതിയ സുരക്ഷ പദ്ധതി തയാറാക്കും. 1500 പോലീസുകാരെ തലസ്ഥാനത്തും 2000 പേരെ എറണാകുളത്തേക്കും നിയോഗിച്ചിട്ടുണ്ട്.  

റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി മടങ്ങിപ്പോയശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകും. ഐബിയുടെയും എസ്പിജിയുടെയും റിവ്യൂ മീറ്റിങില്‍ പോലീസ് വീഴ്ച  ചര്‍ച്ച ചെയ്യും. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയതിന് കേസെടുത്തേക്കും. തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് സൂചന. സംഭവത്തില്‍ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.  

തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റില്‍ നിന്നാണോ ചോര്‍ച്ചയെന്ന് പരിശോധിക്കുകയാണ്. ചോര്‍ച്ചയില്‍ ആശങ്ക വേണ്ടെന്നും പകരം പല സ്‌കീമുകളും പോലീസ് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 43 ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് നല്കിയത്. സിറ്റി യൂണിറ്റില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് വരെ റിപ്പോര്‍ട്ട് എത്തിയിരുന്നു. എന്നാല്‍ ഡിജിപി പദവിയിലേക്ക് എത്താനുള്ള രണ്ട് എഡിജിപിമാരുടെ വടംവലിയാണ് റിപ്പോര്‍ട്ട് ചോരാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  

എസ്പിജി ഉദ്യോഗസ്ഥര്‍, ഐബി ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ് പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ തയാറാക്കിയത്. പ്രധാനമന്ത്രി എത്തിചേരുന്നതുമുതല്‍ മടങ്ങിപ്പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തരഘട്ടം വന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുളള 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

Tags: narendramodiPrime MinisterSecurityഎസ്പിജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.