Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

‘കുരുടന്‍ ആനയെ കണ്ടതുപോലെ’

ആര്‍ട്ടിഫഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് റോഡുഗതാഗതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ വാസ്തവം അങ്ങനെയൊന്നുമല്ലെന്ന് വെളിപ്പെടുന്നു. 726 ക്യാമറകള്‍ സ്ഥാപിച്ച് റോഡില്‍ 'ട്രാഫിക് അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും അന്ധര്‍ ആനയെ കണ്ടമട്ടിലാണ് വിവരിക്കുന്നതെന്ന് സാങ്കേതിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികമായി ഒന്നും അറിയാത്ത ഇക്കൂട്ടര്‍ എഐ ക്യാമറകളെക്കുറിച്ച് വീമ്പടിക്കുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വിഷയത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബ്രിജിത് കൃഷ്ണ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Apr 21, 2023, 06:00 am IST
inArticle

കുരുടന്‍ ആനയെ കണ്ടതുപോലെയാണ് എഐ ക്യാമറയെ കുറിച്ച്  അധികാരികളും അവരെ ഉദ്ധരിച്ച്  മാധ്യമങ്ങളും വിശദീകരിക്കുന്നത്. ട്രാഫിക് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസ് അടക്കമുള്ളവര്‍, എഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാതെ ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് തള്ളിവിടുന്നത്. പത്രങ്ങളിലും  ടിവി ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ പകുതിയില്‍ അധികവും പമ്പര വിഡ്ഢിത്തവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

കേരളത്തിലെ 726 എഐ ക്യാമറകളില്‍ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റും ഒഴികെ ബാക്കി ഒരു ക്യാമറയും ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല. എഐ ക്യാമറകളില്‍ കാറിന്റെ സെക്കന്‍ഡ് റോയില്‍ ഇരിക്കുന്നവരുടെ വരെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണ്. അത്തരം ഒരു ടെക്‌നോളജി ലോകത്തില്ല. പിന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ അതു കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഈ ക്യാമറയിലും ഇല്ല.

ലൈന്‍ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകള്‍ ഉപയോഗിച്ച് പിടിക്കാം. പക്ഷേ കേരളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ക്യാമറകളില്‍ ലൈന്‍ ട്രാഫിക് പിടിക്കാനുള്ള സങ്കേതങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ ഇല്ല. അതിനാല്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച് ലൈന്‍ ട്രാഫിക് തെറ്റിച്ച് വണ്ടിയോടിക്കുന്നത് പിടിക്കാനാകില്ല.  

അമിത വേഗത പിടിക്കുന്നത് കേരളത്തില്‍ സ്‌പോട്ട് എന്‍ഫോഴ്‌സ്‌മെന്റ് എന്ന രീതിയിലാണ്. അതായത് മുന്‍പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍, വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും അമിതവേഗതയിലാണെങ്കില്‍ പിടിക്കപ്പെടും. കേരള പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും  ഇത്തരം ക്യാമറകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളത്തിലാകമാനം സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഗ്യാരണ്ടി കഴിഞ്ഞതും, സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതാണ്.  

ക്യാമറ ഒന്നില്‍ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്പീഡ് പിടിക്കാന്‍ ഇപ്പോള്‍ പിടിപ്പിച്ച ക്യാമറകള്‍ക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങള്‍ ഗതാഗത വകുപ്പ് വാങ്ങിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന എഐ  ക്യാമറകള്‍ ഉപയോഗിച്ച് അമിതവേഗം കണ്ടെത്തി നടപടി സ്വീകരിക്കാനാകില്ല. അമിത വേഗത്തിന് നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ റോഡുകളില്‍ അനുവദനീയമായ വേഗത സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം എന്നുണ്ട്. ഓവര്‍ സ്പീഡ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാത്തത്. അതുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍,  ഒന്നുകില്‍ ഈ സംവിധാനം എന്താണെന്ന് മനസ്സിലാക്കുക. അതല്ലെങ്കില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിന്റെ  ഓഫീസിലെ ഏതെങ്കിലും ഒരു വ്യക്തി, ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചെങ്കിലും ഈ പ്രൊജക്ട് എന്താണെന്ന് പഠിക്കണം.

കോടികള്‍ ചെലവാക്കി ഒന്നര വര്‍ഷം മുമ്പേ പൂര്‍ത്തീകരിക്കുകയും ഇപ്പോള്‍ മാത്രം സ്ഥാപിക്കുകയും ചെയ്യുന്ന ഈ പദ്ധതി മനസ്സിലാക്കുവാന്‍ വേണ്ടി അരമണിക്കൂര്‍ പോലും സമയം ചെലവഴിക്കാത്ത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തള്ള് കേട്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല.

ഇതിവിടെ എഴുതാന്‍ കാരണം, നാളെ സംസ്ഥാനത്ത് എന്തെങ്കിലും ഒരു ക്രിമിനല്‍ സംഭവം ഉണ്ടായിക്കഴിഞ്ഞതിനുശേഷം തെളിവുകള്‍ തേടി ഈ ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ യാതൊരു വിവരവും ലഭിക്കാതിരുന്നാല്‍ ഒരു നല്ല പദ്ധതിയെ പഴിപറയാനതു കാരണമാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ പോലെ ഉത്തരവാദിത്വമുള്ളവര്‍ തെളിവു വിവരങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ് എന്ന് പറയുകയും പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കും.

Tags: keralaറോഡുകള്‍എഐ ക്യാമറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.