വാഷിംഗ്ടണ്‍ : ശക്തവും സമാധാനപരവും യോജിപ്പുള്ളതുമായ ആഗോള സമൂഹത്തിനായി ഇന്ത്യയും യുഎസും സംയുക്തമായി അടിത്തറ കെട്ടിപ്പടുക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് . വാഷിംഗ്ടണിലെ ഇന്ത്യാ ഹൗസില്‍ ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
അതേസമയം യോഗത്തില്‍ സംസാരിച്ച യുഎസ് വാണിജ്യ സൈക്രട്ടറി ജിന റൈമോണ്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച അനുസമരിച്ചു.മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണെന്നും അഭിപ്രായപ്പെട്ടു.
മോദി ദീര്‍ഘവീക്ഷണമുള്ള നേതാവാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ജനങ്ങളോടുള്ള പ്രതിബദ്ധത വിവരണാതീതവും ആഴമേറിയതും യഥാര്‍ത്ഥവും ആധികാരികവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞു.യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഇന്ത്യ-യു.എസ്. പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല, അതിന്റെ ഫലം ലോകമെമ്പാടും ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.. നിലവിലെ ജി20 പ്രസിഡന്റ് പദവി വഹിക്കുന്ന ഇന്ത്യ അതിന്റെ ശക്തിയും വിജയങ്ങളും ലോകവുമായി പങ്കിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: