Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വസുധൈവ കുമരകം’: ഷെര്‍പ്പകള്‍ ഉറക്കെ പറഞ്ഞു; ‘നിന്റെ കുമരകം എത്ര മനോഹരം’

അടല്‍ ബിഹാരി വാജ്‌പേയി ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതോടെ കുമരകത്തിന്റെ തലവര മാറി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 15, 2023, 02:06 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

 കുമരകം, കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട് കായലിന്റെ തീരത്തെ ചെറിയ ഗ്രാമം. സമുദ്ര നിരപ്പിനു താഴെയായി കായലില്‍ നിരവധി ചെറു ദ്വീപുകളുള്ള കുട്ടനാട് എന്ന അത്ഭുതനാടിന്റെ ഭാഗം. ഇടതൂര്‍ന്ന കണ്ടല്‍ കാടുകളും മരതകപച്ച വിരിച്ച നെല്‍പ്പാടങ്ങളും കേരനിരകളും മനം മയക്കുന്ന ജലപാതകളും വെള്ള ആമ്പല്‍പ്പൂക്കളും, നാടന്‍ വള്ളങ്ങളും വഞ്ചികളും ചെറുതോണികളും നിറഞ്ഞ പ്രദേശം.

 കാല്‍ നൂറ്റാണ്ടു മുന്‍പുവരെ മനോഹാരിതയുടെ  ഈ പറുദീസ കാണാന്‍ ആരും വരാറില്ലായിരുന്നു. നെല്‍കൃഷി ചെയ്തും താറാവ് വളര്‍ത്തിയും തെങ്ങ് ചെത്തിയും ജീവിക്കുന്നവരുടെ അവികസിത പ്രദേശമായി കുമരകം നിലകൊണ്ടു.  അവധി ദിവസങ്ങളില്‍ കള്ള് കുടിക്കാന്‍ ഒതുങ്ങിയ സ്ഥലം തേടി എത്തുന്ന കോളേജ് കുമാരന്മാരും   കരിക്കും കപ്പയും കള്ളും കഴിക്കാന്‍ വല്ലപ്പോഴും തീരത്തടുക്കുന്ന ബോട്ട് സവാരിക്കാരുമായിരുന്നു ഈ നൂറ്റാണ്ടിന്റെ ആദ്യം വരെ കുമരകത്തെ വിശിഷ്ട സഞ്ചാരികള്‍.

2000ന് വിടപറഞ്ഞ് ലോകം 2001ലേക്ക് പ്രവേശിച്ചപ്പോളാണ് കുമരകത്തിന്റെ തലവര മാറുന്നത്. ക്രിസ്തുമസ് ദിനത്തില്‍ പിറന്ന അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതോടെ.  പ്രകൃതി ഭംഗിയായിരുന്നു വാജ്‌പേയിയെ  ആകര്‍ഷിച്ചത്. 2000 ഡിസംബര്‍ 25ന്  എത്തിയ വാജ്‌പേയി 2001 ജനുവരി ഒന്നിനാണ് മടങ്ങിയത്.

  കെടിഡിസിയില്‍ നിന്ന്  താജ് ഗ്രൂപ്പ് ഏറ്റെടുത്ത ഒരു ബംഗ്ലാവ് മാത്രമായിരുന്നു കുമരകത്ത്  അന്നുണ്ടായിരുന്ന ഹോട്ടല്‍. പത്തില്‍ താഴെ വഞ്ചിവീടുകളും. വമ്പന്‍ റിസോര്‍ട്ടുകളോ ഹോട്ടലുകളോ ഇല്ല. വാജ്‌പേയിയുടെ സന്ദര്‍ശനത്തോടെ കുമരകം രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ വളര്‍ന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും തുടങ്ങാന്‍ വലിയ ഗ്രൂപ്പുകള്‍ മത്സരിച്ചു. ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഉള്‍പ്പെടെ വലുതും ചെറുതുമായി 35 ഹോട്ടലുകളാണ്  ഇപ്പോള്‍ കുമരകത്തുള്ളത്.   സുഖകരമായ താമസ സൗകര്യവും വിനോദോപാധികളായ ബോട്ടിംഗ്, മീന്‍ പിടുത്തം, നീന്തല്‍, യോഗ, ധ്യാനം എന്നിവയും വാഗ്ദാനം ചെയ്യുന്ന റിസോര്‍ട്ടുകള്‍.  ഒന്നു മുതല്‍  ഏഴ് 7 മുറികള്‍ വരെയുള്ള നൂറിലധികം വഞ്ചിവീടുണ്ട് ഇന്ന് കുമരകത്തിന്റെ ഓളപ്പരപ്പില്‍.  ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോക ടൂറിസം ഭൂപടത്തിലും കുമരകം ഇടം പിടിച്ചു. ഇംഗ്ലണ്ടിന്റെ ചാള്‍സ് രാജകുമാരന്‍ ഇവിടെയെത്തി താമസിച്ചത് കുമരകത്തിന്റെ പ്രശസ്തി ലോകമെങ്ങും പരത്തി.  വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യം ചെറുവള്ളത്തില്‍ പോയി പെറുക്കുന്ന  വികലാംഗനായ വൃദ്ധനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പറഞ്ഞപ്പോള്‍ കുമരകം വീണ്ടും ലോകശ്രദ്ധയിലായി.

 2001 ജനുവരി ഒന്നിന്റെ പ്രഭാതം കുമരകത്തിരുന്ന് കണ്ട വാജ്‌പേയി ഇങ്ങനെ കുറിച്ചു.
‘ഒരോ തലമുറയും രാജ്യപുരോഗതിക്ക് നല്‍കുന്ന സംഭാവനകളെ വിലയിരുത്തേണ്ടത് രണ്ട് കാര്യങ്ങളിലാണ്. പരമ്പരാഗതമായി നിലനില്‍ക്കുന്ന ഏതെല്ലാം പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് പരിഹരിക്കാനായതെന്ന് ഒന്നാമതായി ചിന്തിക്കണം. രാജ്യവികസനത്തിന് ഈ തലമുറ എത്രമാത്രം ശക്തമായ അടിത്തറയാണ് കെട്ടിയതെന്ന ചിന്തയാണ് രണ്ടാമതായി വരേണ്ടത്. എന്റെ മനസ്സ് ഈ ചോദ്യങ്ങളിലൂടെ പരതുമ്പോള്‍ കണ്ണുകള്‍ കുമരകത്തിന്റെ സമൃദ്ധമായ പ്രകൃതിഭംഗിയിലൂടെ സഞ്ചരിക്കുന്നു. വേമ്പനാടിന്റെ തീരത്തുള്ള കുമരകത്തെ റിസോര്‍ട്ടിലാണ് ഞാനുള്ളത്. ഈ പ്രകൃതി ഇത്തരം വിഷയങ്ങള്‍ മനനംചെയ്യാനുള്ള അവസരം ഒരുക്കിത്തരുന്നു’. താജ് ഹോട്ടലിന്റെ പൂമുഖത്ത് വാജ്‌പേയിയുടെ വാക്കുകള്‍ ചില്ലിട്ടുവെച്ചിട്ടുണ്ട്.
 

കണ്ണുകള്‍  പ്രകൃതിഭംഗിയിലൂടെ

  ലോക പുരോഗതിക്കു നല്‍കാവുന്ന സംഭാവനകളെകുറിച്ചും പ്രശ്‌ന പരിഹാരങ്ങളെക്കുറിച്ചും ചിന്തിക്കാന്‍  ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുമരകത്ത് ഒത്തുചേര്‍ന്നു. ജി 20 രാജ്യങ്ങളുടെ ഉദ്യോഗസ്ഥ സംഗമത്തിനായി എത്തിയവരുടെ മനസ്സും ചിന്തയും ചര്‍ച്ചകളി്ല്‍ മുഴുകിയപ്പോഴും കണ്ണുകള്‍ കുമരകത്തിന്റെ സമൃദ്ധമായ പ്രകൃതിഭംഗിയിലൂടെ സഞ്ചരിക്കുകയായിരുന്നു. നെറുകയില്‍ തിലകം ചാര്‍ത്തിയും  കൈകളില്‍ മുല്ലപ്പൂമാല ചുറ്റിയും ആണ് ഒരോ പ്രതിനിധികളേയും സ്വീകരിച്ചത്.  കായലില്‍ സൂര്യാസ്തമയം കണ്ടും കേരളത്തിന്റെ പ്രാദേശിക സംസ്‌കാരം അനുഭവിച്ചറിഞ്ഞും പ്രതിനിധികള്‍ മതിമറന്നു.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും പാചക വൈവിധ്യത്തിലേക്കും നേര്‍ക്കാഴ്ച പകരുന്ന പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. കരയിലും കായലിലുമായി കേരളത്തിലെ  അതിപ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍, കേരളത്തിന്റെ തനതായ പൂരം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കലാകായിക രൂപങ്ങളുടെ അവതരണം, വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയുടെ ജീവിതകഥയുടെ രംഗാവിഷ്‌കാരം, സ്വാതിതിരുനാളിന്റെ ശാസ്ത്രീയ സംഗീത കൃതികളുടെ സംഗീതാവിഷ്‌കാരം എല്ലാം കേരളത്തിന്റേയും ഭാരതത്തിന്റേയും മഹത്വം വിളിച്ചോതുന്നവയായി. ഓണപ്പൂക്കളം ഇട്ടും തൂശനിലയില്‍ ഓണസദ്യയുണ്ടും ഉറിയടിച്ചും ഊഞ്ഞാലാടിയും വടംവലിച്ചും തിരുവാതിര കളിച്ചും  തനി മലയാളികളായി ലോകരാഷ്ട തലവന്മാരായി എത്തിയ ഷെര്‍പ്പകളും മറ്റു പ്രതിനിധികളും.

ഇന്ത്യ, റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ എന്നീ 20 രാജ്യങ്ങളിലെ പ്രതിനിധികളും ഒന്‍പതു ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള   പ്രതിനിധികളുമാണ് കുമരകത്ത് എത്തിയത്.  സെപ്റ്റംബറില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിക്ക് ജി 20 മുന്നോടിയായുള്ള നയ രൂപവത്കരണ ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു യോഗം. ജി20 ഷര്‍പ്പകളുടെ യോഗം, ജി 20 വികസന പ്രവര്‍ത്തക സമിതി എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്  യോഗം നടന്നത്.
 

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി

ആഗോള സാമ്പത്തിക സഹകരണത്തിനുള്ള ലോകരാഷ്‌ട്രങ്ങളുടെ ഏറ്റവും വലിയ വേദിയായ ജി 20യുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇന്ത്യയാണ്.   ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ജി 20 അദ്ധ്യക്ഷനെന്ന നിലയില്‍ ലോക ക്ഷേമത്തിനുള്ള ഇന്ത്യയുടെ കര്‍മ്മമന്ത്രമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും ഏകലോക വിശ്വാസത്തിന്റെയും പ്രതീകമായ താമരയും ‘വസുധൈവ കുടുംബകം’  എന്ന  ഋഷി വാക്യവുമാണ് ജി 20 യുടെ ലോഗോയിലുള്ളത്.  ഇന്ത്യ  മുന്നോട്ടുവെച്ച സന്ദേശത്തോടും  ലോഗയിലെ ആശയത്തോടും പരിപൂര്‍ണ്ണമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ളതായിരുന്നു കുമരകത്തെ യോഗങ്ങള്‍. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്തിന്റെ് അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍. ജി20 യുടെ സാമ്പത്തികവികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചുമുള്ള  ബഹുമുഖ ചര്‍ച്ചകളാണ് ഷെര്‍പ്പമാര്‍ നടത്തിയത്.

 നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍. ഈ കാലഘട്ടത്തിലെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്‌ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുന്‍ഗണനകള്‍ തെരഞ്ഞെടുത്തത്. ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, ത്വരിതഗതിയിലുള്ളതും ഉള്‍ക്കൊള്ളുന്നതും ഊര്‍ജസ്വലവുമായ വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പുരോഗതി ത്വരിതപ്പെടുത്തല്‍, സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും, 21ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവയിലാണ്  ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചര്‍ച്ചകള്‍.  ന്യൂദല്‍ഹി ഉച്ചകോടിയില്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാന രേഖകളെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചയാണ് ഷെര്‍പ്പമാര്‍ നടത്തിയത്.
 

ഗവേഷണനവീകരണ സംരംഭ സദസ്, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം  എന്നീ നാല് സഭകളിലായി പൊതുസമൂഹം, സ്വകാര്യ മേഖല, പഠനഗവേഷണ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണില്‍നിന്നുള്ള നയശുപാര്‍ശകള്‍ പ്രതിനിധികള്‍ നല്‍കി. ആഗോള പരിഹാരങ്ങള്‍ക്കുള്ള സാധ്യമായ ഉള്‍ക്കാഴ്ച നല്‍കാന്‍ യോഗത്തില്‍ ഇന്ത്യയുടെ അനുഭവങ്ങള്‍ക്ക് കഴിഞ്ഞു. മനുഷ്യരാശിയുടെ ആറിലൊന്നു പേരെ ഉള്‍ക്കൊള്ളുന്നതും ഭാഷകള്‍, മതങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ അപാരമായ വൈവിധ്യവുമുള്ള ഇന്ത്യ, ലോകത്തിന്റെ  സൂക്ഷ്മരൂപമാണ്. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, ഇന്ത്യയുടെ ദേശീയ സമവായം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല,  സ്വതന്ത്രശബ്ദങ്ങളെ  യോജിപ്പുള്ള ഈണത്തില്‍ സമന്വയിപ്പിച്ചാണ്.

 ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യടെ പൗരകേന്ദ്രിത ഭരണമാതൃക, ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട പൗരന്മാരെപ്പോലും പരിപാലിക്കുന്നു.  യുവാക്കളുടെ സര്‍ഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ദേശീയ വികസനം മുകളില്‍നിന്ന് താഴേക്കുള്ള ഭരണപ്രക്രിയയല്ല, മറിച്ച് പൗരന്മാര്‍ നയിക്കുന്ന ‘ജനകീയ പ്രസ്ഥാനം’ ആക്കാനാണ് ഇന്ത്യ ശ്രമിച്ചത്. തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരസ്പരം പ്രവര്‍ത്തിക്കാവുന്നതുമായ ഡിജിറ്റല്‍ പൊതുജന സേവനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ നാം പ്രയോജനപ്പെടുത്തി. സാമൂഹികസംരക്ഷണം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഇലക്‌ട്രോണിക് പേമെന്റുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇവ വിപ്ലവകരമായ പുരോഗതി കൈവരിച്ചു. ഇതെല്ലാം  വളരെ ഭംഗിയായി അവതരിപ്പിക്കാനും ലോകരാജ്യങ്ങളെക്കൊണ്ട് ശരിവെപ്പിക്കാനും സാധിച്ചു എന്നിടത്താണ് ഇന്ത്യന്‍ വീക്ഷണകോണില്‍ കുമരകം യോഗം പ്രാധാന്യം അര്‍ഹിക്കുന്നത്. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, ഹരിത വികസനം എന്നീ വിഷയത്തില്‍ ഉന്നതതല അനുബന്ധ പരിപാടികളും ഷെര്‍പ്പയോഗത്തിന്റെ ഭാഗമായുണ്ടായി.

 

ഇന്ത്യയുടെ  അഭിലാഷത്തിനും മുന്‍ഗണനകള്‍ക്കും  പിന്തുണ

 നാലു ദിവസത്തെ ഷെര്‍പ്പമാരുടെ യോഗത്തിനുശേഷം  നാലുദിവസത്തെ ഇടവേള കഴിഞ്ഞ്  ജി 20 വികസന കര്‍മ്മ സമിതിയുടെ സംഗമവും കുമരകത്ത്  നടന്നു. നാലു ദിവസത്തെ വികസന കര്‍മ്മ സമിതി യോഗത്തില്‍ ജി 20 അംഗങ്ങള്‍, ഒന്‍പതു ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ  ദേശീയ അന്തര്‍ദേശീയ സംഘടനകളില്‍ നിന്നുള്ള വിദഗ്ധര്‍, ബുദ്ധിജീവികള്‍, പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ  പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക്, പരിസ്ഥിതിക്കായുള്ള ജീവിതശൈലി , വികസനത്തിനായുള്ള ഡാറ്റയ്‌ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, ആഗോളതലത്തില്‍ നീതിപൂര്‍വകമായ ഹരിത പരിവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം, അന്താരാഷ്‌ട്ര ഏകോപനം മെച്ചപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കര്‍മ്മ സമിതിയില്‍ നടന്നത്. ഈ വിഷയങ്ങളില്‍ ഇന്ത്യയുടെ  അഭിലാഷത്തിനും മുന്‍ഗണനകള്‍ക്കും ജി20 രാജ്യങ്ങള്‍ വിശാലമായ പിന്തുണ നല്‍കി.

 ലോകം ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയത്ത് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ രാഷ്‌ട്രീയ ആക്കം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ  അഭിനന്ദിക്കുകയും ചെയ്തു. സമകാലിക വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ ബഹുമുഖ ശ്രമങ്ങളുടെ അടിയന്തര പ്രസക്തിയെക്കുറിച്ചും അതിലുള്ള ജി 20യുടെ പ്രധാന പങ്കിനെക്കുറിച്ചും സമവായമുണ്ടായി. കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെ വികസനവും പരിസ്ഥിതിയും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോന്നതിന് ലക്ഷ്യമിട്ടുള്ള ധീരവും ലക്ഷ്യബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി. കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശാലമായ ധാരണയുണ്ടായി. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം കൈവരിക്കുന്നതില്‍ അവരുടെ പങ്ക്, ആഗോളതലത്തില്‍ നീതിയുക്തമായ ഹരിത പരിവര്‍ത്തനങ്ങളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക് എന്നിവയ്‌ക്ക് സഹായകമായ ഡാറ്റ എന്നിവ സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനു സമവായം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞു.
 

യോഗങ്ങളിലെ ക്രിയാത്മക ചര്‍ച്ചകളുടെ ഗുണഫലത്തോടൊപ്പം പ്രാധാന്യമുണ്ട് സംഘാടക മികവിനും. സാധാരണ ജി 20 സമ്മേളനം അധ്യക്ഷ്യം വഹിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനത്ത്  സ്ഥിരം വേദിയിലാണ് നടക്കാറ്. എന്നാല്‍ കുമരകവും ശ്രീനഗറും ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍  രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലുമായി 50 ലധികം വേദികളില്‍ ജി20 ചര്‍ച്ച നടത്താനാണ് ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയെ തൊട്ടറിയാന്‍ ലോകത്തിനു അവസരം നല്‍കാനുള്ള അവസരമായി ജി20യെ കണ്ടു എന്നര്‍ത്ഥം.

കേരളം നെഞ്ചിലേറ്റിയ പാട്ട് ‘എന്റെ കേരളം എത്ര സുന്ദരം..’ എന്ന്  ഉറക്കെ പാടിയത്  മലയാളത്തിന്റെ മരുമകള്‍ ബംഗാളി പോപ്പ് ഗായിക ഉഷാ ഉതുപ്പാണ്. കേരള കേഡര്‍ ഐഎഎസുകാരനായ വാരണാസിക്കാരന്‍  ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്തിനെ നെഞ്ചോട് ചേര്‍ത്ത് രാഷ്‌ട്രതലവന്മാരുടെ പ്രതിനിധികളായി എത്തിയ ഷെര്‍പ്പകള്‍  ഉറക്കെ പറഞ്ഞു ‘  നിന്റെ കുമരകം എത്ര മനോഹരം…

Tags: ജി 20 ഷെര്‍പ്പമാരുടെ യോഗം'വസുധൈവ കുമരകം''നിന്റെ കുമരകം എത്ര മനോഹരം'KumarakomKumarakam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

കേരളത്തിനു ലഭിച്ച പുരസ്‌കാരങ്ങളുമായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി എന്നിവര്‍
Kerala

കടലുണ്ടിയ്‌ക്കും കുമരകത്തിനും  കേന്ദ്ര ബെസ്റ്റ് റൂറല്‍ ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം  

Kerala

സ്വദേശി ദര്‍ശന്‍ 2.0: സംസ്ഥാനത്തെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടി, പദ്ധതികൾക്ക് 312.47 കോടിരൂപ അനുവദിച്ച് കേന്ദ്രസർക്കാർ

യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി നിര്‍മിച്ച വള്ളത്തിനു സമീപം മാത്തച്ചന്‍
Kerala

മാത്തച്ചന്റെ വള്ളം കുമരകത്തു നിന്ന് യുറോപ്പിലേക്കും

Kerala

കേന്ദ്ര ടൂറിസം സഹമന്ത്രിയെ സ്വീകരിക്കാന്‍ കുമരകം കാത്തിരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies