ഭുവനേശ്വര്‍ : വേനല്‍ച്ചൂടില്‍ ഉരുകുകയാണ് നാട്. ഈ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും ചൂട് കൂടിയ പ്രദേശങ്ങളില്‍ ഒഡീഷയിലെ മൂന്ന് നഗരങ്ങളും ഇടം പിടിച്ചിരിക്കുകയാണ്.
ഏറ്റവും ചൂടുകൂടിയ ലോകത്തെ ആദ്യ 15 ഇടങ്ങളില്‍ ഉത്തര ഒഡീഷയിലെ ജില്ലാ ആസ്ഥാനമായ മയൂര്‍ഭഞ്ജിലെ ബരിപദ 43.5 ഡിഗ്രി സെല്‍ഷ്യസുമായി ഒന്നാമതെത്തി. എല്ദോറദുവെതര്ഡോട്ട്കോം എന്ന ആഗോള കാലാവസ്ഥാ വെബ്സൈറ്റിലാണ് ഈ വിവരമുളളത്. 42.5 ഡിഗ്രി സെല്‍ഷ്യസുമായി അന്‍ഗുല്‍ ആറാം സ്ഥാനത്തും ബലാന്ഗിര് ജില്ലയിലെ തിത്ലഗിഡ് 11-ാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ 43.2 ഡിഗ്രി സെല്‍ഷ്യസുമായി രണ്ടാം സ്ഥാനത്തുണ്ട്. സെനഗലിലെ കൊല്ദ് 43 ഡിഗ്രി സെല്‍ഷ്യസുമായി രണ്ടാം സ്ഥാനത്താണ്.
അതേസമയം , സോനെപുര്‍,ബൗധ് എന്നിവിടങ്ങളിലും 43.2 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടെന്നും എന്നാല്‍ ഇക്കാര്യം വെബ്സൈറ്റില്‍ പറയുന്നില്ലെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ 40.8 ഡിഗ്രി ചൂടുണ്ട്്. കട്ടക്കില്‍ 41.4 ഡിഗ്രിയാണ് ചൂട്. സാധാരണ നിലയില്‍ നിന്നും മൂന്ന് ഡിഗ്രി കൂടുതലാണിത്.
രണ്ട് ദിവസം കൂടി ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താപനില ചില പ്രദേശങ്ങളില്‍ ഇനിയും മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: