കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഇടതുപക്ഷ സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റീസ് ബെച്ചു കുര്യനാണ് അഭിപ്രായപ്രകടനം നടത്തിയത്.
സ്വപ്ന സുരേഷിനെതിരെ തളിപറമ്പ് സിപിഎം ഏരിയാ സെക്രട്ടറി മോഹൻ രാജ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിനെതിരെ സ്വപ്ന ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി നിരീക്ഷണം നടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി സ്‌റ്റേ ചെയ്തു
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് സ്വപ്ന സുരേഷിനെതിരെ തളിപറമ്പ് സിപിഎം ഏരിയാ സെക്രട്ടറി മോഹൻ രാജ് പൊലീസ് പരാതി നല്‍കിയിരുന്നു. ഉടനെ പൊലീസ് ഈ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹർജി പരിഗണിക്കവേയാണ് ജഡ്ജി ബെച്ചു കുര്യന്‍ സർക്കാർ ദുഷ്ചിന്തയോടെ സ്വപ്നയെ വ്യക്തിപരമായി ഉപദ്രവിക്കുകയണെന്ന അഭിപ്രായപ്രകടനം നടത്തിയത്. സ്വപ്നക്കെതിരായ തളിപറമ്പ് പോലീസിന്റെ എഫ് ഐ ആർ സ്റ്റേ ചെയ്യുക വഴി ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ സ്വപ്നയ്‌ക്കെതിരെ വേണ്ടെന്ന താക്കീതുമാണ് ഹൈക്കടോതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: