മുംബയ് :കഴിഞ്ഞ രണ്ട് ദിവസമായി കൊങ്കണ്‍, വിദര്‍ഭ, മറാത്ത്വാഡ മേഖലകള്‍ അടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലം തെറ്റി മഴ പെയ്തത് മഹാരാഷ്ട്രയില്‍ ആശങ്ക സൃഷ്ടിച്ചു. ഉള്ളി, ഗോതമ്പ്, മുന്തിരി, നിലക്കടല, മാങ്ങ, കശുവണ്ടി എന്നീ വിളകള്‍ക്ക് നാശമുണ്ടായത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. മറാത്ത് വാഡയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര് മരിച്ചു. 27ല്‍ അധികം മൃഗങ്ങളും ചത്തു.
കഴിഞ്ഞ മാസവും സംസ്ഥാനത്ത് മഴക്കെടുതി അനുഭവപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള സഹായം സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടേതാണെന്ന് സംസ്ഥാന കൃഷി മന്ത്രി അബ്ദുള്‍ സത്താര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: