Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാര്‍ഹിക വാതക വിലനിര്‍ണയ സൂത്രവാക്യം മാറ്റി; പൈപ്പ് വഴിയുള്ള ഗ്യാസിന്റേയും സിഎന്‍ജിയുടേയും വിലകുറയും

ഗാര്‍ഹിക വാതക ഉപഭോക്താക്കള്‍ക്കു സുസ്ഥിര വിലനിര്‍ണയസംവിധാനം ഉറപ്പാക്കാനും, അതേസമയം, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളോടെ വിപണിയിലെ പ്രതികൂല ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉല്‍പ്പാദകര്‍ക്കു മതിയായ സംരക്ഷണം നല്‍കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലക്ഷ്യമിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 10:49 pm IST
in India

ന്യൂദല്‍ഹി:പരിഷ്‌കരിച്ച ഗാര്‍ഹിക പ്രകൃതിവാതക വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ്  അംഗീകാരം നല്‍കിയത്.  പ്രകൃതിവാതകത്തിന്റെ വില ഇന്ത്യന്‍ ക്രൂഡ് ശേഖരത്തിന്റെ പ്രതിമാസ ശരാശരിയുടെ 10% ആയിരിക്കും. ഇതു പ്രതിമാസ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യും.പുതിയ തീരുമാനം ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു

ഗാര്‍ഹിക വാതക ഉപഭോക്താക്കള്‍ക്കു സുസ്ഥിര വിലനിര്‍ണയസംവിധാനം ഉറപ്പാക്കാനും, വിപണിയിലെ പ്രതികൂല ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉല്‍പ്പാദകര്‍ക്കു മതിയായ സംരക്ഷണം നല്‍കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലക്ഷ്യമിടുന്നു.

2030ഓടെ ഇന്ത്യയിലെ പ്രാഥമിക ഊര്‍ജ മിശ്രണത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തില്‍നിന്ന് 15% ആയി ഉയര്‍ത്താനാണു  ലക്ഷ്യമിടുന്നത്. പ്രകൃതിവാതക ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കും. ഒപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കാനും നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനും  സഹായിക്കും.

നഗര വാതകവിതരണ മേഖലയ്‌ക്കുള്ള ഗാര്‍ഹിക വാതകവിഹിതം ഗണ്യമായി വര്‍ധിപ്പിച്ച്, ഇന്ത്യയിലെ വാതകവിലയില്‍ അന്താരാഷ്‌ട്ര വാതകവിലവര്‍ധന വരുത്തുന്ന ആഘാതം കുറയ്‌ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളുടെ തുടര്‍ച്ചയാണ്  പരിഷ്‌കാരങ്ങള്‍.

ഈ പരിഷ്‌കാരങ്ങള്‍ വീടുകള്‍ക്കു പൈപ്പിലൂടെയുള്ള പ്രകൃതി വാതകം, ഗതാഗതത്തിനുള്ള കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) എന്നിവയുടെ വിലയില്‍ ഗണ്യമായ കുറവുവരുത്തും. വില കുറയ്‌ക്കുന്നത് വളം സബ്‌സിഡി ഭാരം കുറയ്‌ക്കുകയും ആഭ്യന്തര വൈദ്യുതി മേഖലയെ സഹായിക്കുകയും ചെയ്യും. വാതകവിലയില്‍ അടിസ്ഥാനവ്യവസ്ഥയും പുതിയ വാതകക്കിണറുകള്‍ക്ക് 20% അധികവില വ്യവസ്ഥയും ഏര്‍പ്പെടുത്തുന്നതിലൂടെ, ഈ പരിഷ്‌കാരം പ്രകൃതിവാതകത്തിന്റെ കൂടുതല്‍ ഉല്‍പ്പാദനത്തിലേക്കും ഖനിജ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതിനും അപ്‌സ്ട്രീം മേഖലയില്‍ അധിക ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഒഎന്‍ജിസിയെയും ഓയിലിനെയും പ്രേരിപ്പിക്കും. പരിഷ്‌കരിച്ച വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍, വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിലൂടെ, കാര്‍ബണ്‍ പാദമുദ്രകള്‍ കുറയ്‌ക്കുന്നതും പ്രോത്സാഹിപ്പിക്കും.

നിലവില്‍, 2014ലെ പുതിയ ഗാര്‍ഹിക വാതക വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു ഗാര്‍ഹിക വാതക വില നിര്‍ണയിക്കുന്നത്. ഹെന്റി ഹബ്, അല്‍ബെന, നാഷണല്‍ ബാലന്‍സിങ് പോയിന്റ് (യുകെ), റഷ്യ എന്നീ നാലു വാതക വ്യാപാര കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന വിലയെ അടിസ്ഥാനമാക്കി ആറു മാസത്തേയ്‌ക്ക് ആഭ്യന്തര വാതകവില പ്രഖ്യാപിക്കാനാണ് 2014ലെ വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍  വ്യവസ്ഥ ചെയ്തത്.

നാല്  ഗ്യാസ് ഹബ്ബുകളെ അടിസ്ഥാനമാക്കിയുള്ള മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഗണ്യമായ കാലതാമസവും ഉയര്‍ന്ന നിലയില്‍ അസ്ഥിരതയും ഉള്ളതിനാലാണ്,  യുക്തിസഹമാക്കലിന്റെയും പരിഷ്‌കരണത്തിന്റെയും ആവശ്യകത വന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ മിക്ക വ്യവസായ കരാറുകളിലും പിന്തുടരുന്ന സമ്പ്രദായമായ ക്രൂഡുമായി നിരക്കുകളെ ബന്ധിപ്പിക്കുന്നു. ഇതു നമ്മുടെ ഉപഭോഗശേഖരത്തിനു കൂടുതല്‍ പ്രസക്തമാണ്. കൂടാതെ, ആഗോള വ്യാപാര വിപണികളില്‍ തത്സമയ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പണലഭ്യതയുമുണ്ട്. മാറ്റങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ചതോടെ, മുന്‍ മാസത്തെ ഇന്ത്യന്‍ ക്രൂഡ് ശേഖര വിലയുടെ ഡാറ്റ, എപിഎം വാതക വില നിര്‍ണയത്തിന് അടിസ്ഥാനമാകും.

Tags: ഐഒസിസിഎന്‍ജിCooking Gas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

Kerala

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

India

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.