Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എലത്തൂര്‍ കേസ്: പ്രതി ഷാരുഖ് സെയ്ഫി കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പില്‍, ഇന്ന് വിശദമായി ചോദ്യം ചെയ്യും, യുഎപിഎ ചുമത്തിയേക്കും

ഷാരുഖ് സെയ്ഫി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. തന്റെ ' കുബുദ്ധി'യിലാണ് ട്രെയിനില്‍ ആക്രമണം നടത്തിയതെന്നാണ് ഷാരുഖ് അന്വേഷണ സംഘത്തിന് ആദ്യം നല്‍കിയിട്ടുള്ള മൊഴി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 09:57 am IST
inKerala

കോഴിക്കോട് :എലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലെത്തിച്ചു. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് പ്രതിയെ കേരളത്തില്‍ എത്തിച്ചത്. എഡിജിപി എം.ആര്‍. അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രാജ് പാല്‍ മീണയും ഇതിനായി പോലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്.  

ഷാരുഖിനെ കൊണ്ടുവരുമ്പോള്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ഷാരൂഖ് സെയ്ഫിയുമായി പുലര്‍ച്ചെ 3.35ന് കണ്ണൂര്‍ മേലൂരിന് സമീപം എത്തിയപ്പോള്‍ ടയര്‍ പഞ്ചറായി. 4.40 ന് പ്രതിയെ മറ്റൊരുവാഹനത്തിലേക്ക് മാറ്റികയറ്റി. 4.40 ന് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അതിനിടയില്‍ ഈ വാഹനം ബ്രേക്ക്ഡൗണുമായി. കണ്ണൂര്‍ കടാച്ചിറയിലാണ് വാഹനം ബ്രേക്ക്ഡൗണായത്. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് പ്രതിയെ 6.10 ന് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലെത്തിച്ചത്. ഇയാള്‍ക്കൊപ്പം മൂന്ന് പോലീസുകാര്‍ മാത്രമാണ് സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

ഷാരുഖ് സെയ്ഫി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. തന്റെ ‘ കുബുദ്ധി’യിലാണ് ട്രെയിനില്‍ ആക്രമണം നടത്തിയതെന്നാണ് ഷാരുഖ് അന്വേഷണ സംഘത്തിന് ആദ്യം നല്‍കിയിട്ടുള്ള മൊഴി. ആക്രമണത്തിന് ശേഷം പുലര്‍ച്ചയോടെയാണ് രത്‌നഗിരിയിലേക്ക് പോയത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പര്‍ട്ട്‌മെന്റിലായിരുന്ന യാത്ര ചെയ്തതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.  

അതേസമയം കേസില്‍ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍  ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.

Tags: കേരള പോലീസ്ഏലത്തൂര്‍ തീവണ്ടിതീവെപ്പ്ഷാരുഖ് സൈഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.