നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത ‘സെക്ഷന്‍ 306 ഐപിസി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ശ്രീ വര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍ രാഹുല്‍ മാധവ്, ജയരാജ് വാര്യര്‍, കലാഭവന്‍ റഹ്മാന്, മനുരാജ്, എം ജി ശശി, പ്രിയനന്ദനന്, ശ്രീജിത്ത് വര്‍മ്മ, ശാന്തികൃഷ്ണ, ശിവകാമി, മെറീന മൈക്കിള്‍, റിയ, സാവിത്രിയമ്മ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വി.എച്ച്. ദിരാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രദീപ് നായര്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി. കെ. ഹരിനാരായണന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് കൈതപ്രം വിശ്വനാഥനോടൊപ്പം വിദ്യാധരനും, ദീപാങ്കുരനും സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പി. ജയചന്ദ്രന്, കെ.എസ്. ചിത്ര, വിദ്യാധരന്, ഇന്ദുലേഖ വാരിയര്‍, ദീപാങ്കുരന് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- ബിജിബാല്‍, എഡിറ്റര്‍- സിയാന് ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്.കെ. കിഴക്കൂട്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി ഒലവക്കോട്, കല- എം ബാവ, കോസ്റ്റ്യൂംസ്- ഷിബു പരമേശ്വരന്, മേക്കപ്പ്- ലിബിന് മോഹന്‍, സ്റ്റില്‍സ്- ഡ്രീം പിക്ചേഴ്സ്, പരസ്യക്കല- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കുഞ്ഞ്, മോഹന്‍ സി. നീലിമംഗലം, അസോസിയേറ്റ് ഡയറക്ടര്‍- സുമിലാല്‍, കിരണ്‍ മോഹന്‍.
നൃത്തം- ഡെന്നി പോള്‍ തൃശൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സക്കീര്‍ഹുസൈന്‍, പ്രൊജക്ട് ഡിസൈനര്‍-രെജിഷ് പത്താംകുളം, വിതരണം- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: