Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം സത്യഗ്രഹ ശതാബ്ദി: എംഎല്‍എയെ ഒഴിവാക്കി; പരാതിയുമായി സിപിഐ ജില്ലാ ഘടകം, പരിഭവമില്ലെന്ന് കാനം

മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു പോലും ഒഴിവാക്കിയത്.

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Apr 3, 2023, 10:46 am IST
in Kerala

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ നേതാവും വൈക്കം എംഎല്‍എയുമായ സി.കെ. ആശയ്‌ക്ക് കൊടിയ അവഗണന. സര്‍ക്കാര്‍ അച്ചടിച്ച് പതിച്ച പോസ്റ്ററുകളില്‍ നിന്നും പിആര്‍ഡി നല്കിയ പത്രപ്പരസ്യങ്ങളില്‍ നിന്നും സ്ഥലം എംഎല്‍എയെ ഒഴിവാക്കി.  

ഉദ്ഘാടന ദിവസം തന്നെ ഇത് വിവാദമായെങ്കിലും ഒരു ആദരിക്കല്‍ ചടങ്ങില്‍ ആശയെ പങ്കെടുപ്പിച്ച് തത്ക്കാലം പ്രശ്നം ശമിപ്പിച്ചു. പക്ഷെ ഇന്നലെ സിപിഐ ഔദ്യോഗികമായി പരാതി നല്കിയതോടെ വിവാദം കൊഴുത്തു. ഇതോടെ ജില്ലാ ഘടകത്തെതള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തി. പ്രോട്ടോകോള്‍ ധാരണയില്ലാത്ത ചില സഖാക്കളാണ് പരാതിക്കാരെന്ന് കാനം തൃശ്ശൂരില്‍ പറഞ്ഞു. ആശയെ ഒഴിവാക്കിയതില്‍ സിപിഐക്ക് ഒരു പരിഭവവുമില്ല. ആശയ്‌ക്ക് പരിഗണന ലഭിച്ചില്ലെന്ന് അഭിപ്രായമില്ല, കാനം പറഞ്ഞു. അതേസമയം സിപിഐയെ വെട്ടി അരികിലാക്കാനുള്ള സിപിഎമ്മിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് വൈക്കത്തെ അവഗണനയെന്നാണ് ആക്ഷേപം.

മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം  അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു പോലും ഒഴിവാക്കിയത്. തങ്ങള്‍ക്കുള്ള പ്രതിഷേധം കാട്ടി സര്‍ക്കാരിന് പരാതി നല്കിയതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.ബി. ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ പിആര്‍ഡിയുടെ വീഴ്ചയാണെന്നാണ് ബിനു പറഞ്ഞത്. എന്നാല്‍ പിആര്‍ഡിയുടെ ‘വീഴ്ച’ സിപിഎമ്മോ സര്‍ക്കാരോ അറിയാതെ ഉണ്ടാവില്ലെന്നും സിപിഐ നേതാക്കള്‍ സ്വകാര്യമായി പറയുന്നു. പിആര്‍ഡിയുടെ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് ഇതിനു പിന്നിലെന്ന് കരുതുന്നില്ലെന്നാണ് ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും. അതായത് പോസ്റ്ററില്‍ നിന്ന് ആശയെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ടായെന്നാണ് ബിനു പറയാതെ പറഞ്ഞത്.

പിആര്‍ഡി നല്കിയ പരസ്യങ്ങളിലും വൈക്കം എംഎല്‍എയെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്ത പരിപാടിയില്‍ എംഎല്‍എയെ അവഗണിച്ചത് ഉദ്യോഗസ്ഥരാണെന്ന വാദം വിലപ്പോകില്ല. പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും നേരത്തെ തന്നെ തയാറാക്കി, സര്‍ക്കാരിന്റെ അനുമതിയോടെയാണ് അച്ചടിക്കുന്നത്. അതിനാല്‍ തന്നെ സിപിഐ എംഎല്‍എയെ ഒഴിവാക്കാന്‍ വാക്കാലുള്ള നിര്‍ദേശം ഉണ്ടായിട്ടുണ്ടെന്നാണ് നേതാക്കളുടെ ആക്ഷേപം.

സിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള ചില പോക്കറ്റുകളില്‍ ഒന്നാണ് വൈക്കം. കാലങ്ങളായി വൈക്കം സിപിഐക്കാണ് നല്കിയിരിക്കുന്നതും. മേധാവിത്വത്തിനു വേണ്ടിയുള്ള സിപിഐ, സിപിഎം പോര് ശക്തമായ സ്ഥലങ്ങളില്‍ ഒന്നാണ് വൈക്കം.   

Tags: cpiഎംഎല്എVaikom SatyagrahaC.K Asha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.