കൊച്ചി: ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണകാലത്തെ പ്രശംസിച്ച് പ്രസംഗിച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സുജയ പാര്‍വ്വതി പിന്നീട് ജോലിയില്‍ തിരിച്ചെടുത്തപ്പോള്‍ വാര്‍ത്തവായിച്ചത് കാവി നിറമുള്ള വസ്ത്രം ധരിച്ചായിരുന്നു. പക്ഷെ ഞായറാഴ്ച താന്‍ ട്വന്‍റി ഫോറില്‍ നിന്നും രാജിവെച്ചതായി സുജയ പാര്‍വ്വതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
“ഏറ്റവുമിരുണ്ട മേഘങ്ങള്‍ക്ക് പിന്നിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. മധുരമായ വിജയങ്ങള്‍ വരുന്നത് കാഠിന്യമുള്ള പോരാട്ടത്തിന് ശേഷമാണ്. ഇനി രാജി പ്രഖ്യാപിക്കാനുള്ള സമയം. 24 ന്യൂസിന് ഗുഡ് ബൈ…നല്ല ഓര്‍മ്മകള്‍ക്ക് നന്ദി”- ഈ വൈകാരികമായ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം. രാജിയ്‌ക്ക് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ ചിത്രം സുജയ മാറ്റി. സസ്പെന്‍ഷന് ബിഎംഎസ് പരിപാടിയിലെ ഫോട്ടോയാണ് പുതിയ പ്രൊഫൈല്‍ ചിത്രം.
ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും സുജയ പറഞ്ഞിരുന്നു. മാനേജ്‌മെന്‍റിന്റെ നടപടിക്ക് എതിരെ ബിഎംഎസ് സമ്മർദം ഏറിയപ്പോഴാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കുള്ള വലിയ അടിയായിരുന്നു സുജയയുടെ ചാനലിലേക്കുള്ള മടങ്ങി വരവ്. ജോലിയില്‍ തിരിച്ചെടുത്ത ദിവസം കാവി വസ്ത്രം അണിഞ്ഞാണ് സുജയ വാര്‍ത്ത വായിച്ചത്. സസ്‌പെൻഷൻ കഴിഞ്ഞ് ഓഫീസിൽ പ്രവേശിക്കാനെത്തിയ സുജയക്ക് ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരണവും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: