Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ രൂപത്തില്‍ അവതരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്; നേതാക്കള്‍ ജയില്‍ മോചിതരാകും വരെ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലെന്ന് ഐബി

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് പിഎഫ്ഐയെ വീണ്ടും സജീവമാക്കാനുള്ള ആലോചനാ യോഗങ്ങള്‍ കണ്ടെത്താനായത്.

കെ.എസ്. ഉണ്ണികൃഷ്ണന്‍ by കെ.എസ്. ഉണ്ണികൃഷ്ണന്‍
Mar 29, 2023, 10:43 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: നിരോധനം മറികടക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്. ഇതിനായി പിഎഫ്ഐയുടെ ആസ്ഥാനമായ ആലുവ പെരിയാര്‍വാലി കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായി ഐബി റിപ്പോര്‍ട്ട് നല്കി. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് രഹസ്യയോഗങ്ങളില്‍ പ്രധാനമായും നടക്കുന്നത്. രഹസ്യചര്‍ച്ചകളില്‍ പുതിയ സംഘടനാ രൂപീകരണമാണ് പ്രധാന വിഷയം. സംസ്ഥാന നേതാക്കളില്‍ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുന്‍നിര്‍ത്തിയാണ് രഹസ്യയോഗങ്ങള്‍.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് പിഎഫ്ഐയെ വീണ്ടും സജീവമാക്കാനുള്ള ആലോചനാ യോഗങ്ങള്‍ കണ്ടെത്താനായത്. പിഎഫ്ഐയുടെ മുഖ്യധാരയിലില്ലാത്തവരും എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിനു പുറത്തുള്ളവരുമായ നേതാക്കളെ ചുമതലയേല്‍പ്പിച്ച് മറ്റൊരു പേരില്‍ സംഘടന രൂപീകരിക്കാനാണ് നീക്കം.  

മനുഷ്യാവകാശ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലൂടെ ജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കും. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാകും പുതിയ മുഖംമൂടി അണിഞ്ഞ് സംഘടനയെത്തുക. സംഘടനയില്‍ ഇതര സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സന്നദ്ധ സംഘടനകളുടെ രൂപീകരണത്തിലൂടെ വന്‍തോതില്‍ ഫണ്ട് സമാഹരിക്കാനും  ലക്ഷ്യമിടുന്നു.  

യുവജന, വിദ്യാര്‍ഥി സംഘടനയുടെ രൂപീകരണവും പിന്നാലെയുണ്ടാകും. ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാംനിര നേതാക്കളില്‍ പലരും ജയിലിലാണ്. നിരോധനത്തിനു പിന്നാലെ ഓഫീസുകള്‍ മുദ്രവച്ചു. ജയിലിലുള്ള നേതാക്കള്‍ക്കു ജാമ്യം ലഭിക്കുന്നതു വരെ മാത്രമാണ് സന്നദ്ധ സംഘടന രൂപീകരിച്ചുള്ള പ്രവര്‍ത്തനം. പിന്നീട് നേരത്തേയുണ്ടായിരുന്ന എന്‍ഡിഎഫ് മാതൃകയില്‍ പുതിയ ഭീകര സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടരാനാണ് തീരുമാനം.  

മുസ്ലിം ഭീകര സംഘടനയായ സിമി 2001ല്‍ നിരോധിച്ചപ്പോഴാണ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എന്‍ഡിഎഫ് എന്ന ഭീകര സംഘടന രൂപീകരിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികളും സമൂഹവും അംഗീകരിക്കാതെ വന്നപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ ദേശീയ തലത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്. എസ്ഡിപിഐ എന്ന രാഷ്‌ട്രീയ സംഘടനയും രൂപീകരിച്ചിരുന്നു. ഇന്ത്യയില്‍ 2047ല്‍  ഇസ്ലാമിക ഭരണം നടപ്പാക്കാനായിരുന്നു പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി സൈന്യത്തിലും ജുഡീഷ്യറിയിലും നുഴഞ്ഞുകയറാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ ദാറുല്‍ ഹുദ എന്ന പേരില്‍ സമാന്തര കോടതിയും പ്രവര്‍ത്തിച്ചിരുന്നു. ഇസ്ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി പുതിയ ഭരണഘടന പ്രഖ്യാപിക്കാനും  പദ്ധതിയിട്ടു. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ്  പിഎഫ്ഐയുടെ നീക്കങ്ങളൊന്നും നിരീക്ഷിക്കുന്നില്ലെന്നത് വിചിത്രമാണ്. 

Tags: പോപ്പുലര്‍ ഫ്രണ്ട്എൻ‌ഐ‌എഇന്‍റലിജെന്‍സ് ബ്യൂറോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies